ഷൂട്ടിംഗിനിടെ ശ്രദ്ധകപൂറിന് പരിക്കേറ്റു
ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി നൃത്തം പരിശീലിയ്ക്കുന്നതിനിടെ ബോളിവുഡ് താരം ശ്രദ്ധ കപൂറിന് പരിക്കേറ്റു. എനിബഡി ക്യാന്‍ ഡാന്‍സ് -എബിഡിഡി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ശ്രദ്ധയ്ക്ക് പരിക്കേറ്റത്. 2013 ലെ എബിസിഡിയുടെ തുടര്‍ച്ചയാണ് പുതിയ ചിത്രം.
ഡാന്‍സ് ഡ്രാമയായ എബിസിഡിയില്‍ ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് ശ്രദ്ധ എത്തുന്നത്. ഒരു സീനിന് വേണ്ടി നൃത്തം പരിശീലിയ്ക്കുന്നതിനിടെയാണ് ശ്രദ്ധയ്ക്ക് പരിക്കേല്‍ക്കുന്നത്. പേശി വലിവ് അനുഭവപ്പെടുകയായിരുന്നു.

ഒരു ആഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തന്റെ അശ്രദ്ധ മൂലമാണ് പരിക്കേറ്റതെന്നും ശ്രദ്ധ പറയുന്നു. അല്‍പ്പം കൂടി ശ്രദ്ധിച്ച് താന്‍ നൃത്തപരിശീലനം നടത്തിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും ശ്രദ്ധ കപൂര്‍.
റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാന്‍ ആണ് ചിത്രത്തില്‍ നായകനാവുന്നത്. ഏക് വില്ലന്‍ എന്ന ചിത്രമാണ് ശ്രദ്ധയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം


Click it and Unblock the Notifications











