രാഷ്മിക മന്ദാനയുടെ മുന്‍ കാമുകനുമായി ഡേറ്റ് ചെയ്യണം!തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് ശ്രദ്ധ ശ്രീനാഥ്! കാണൂ
കന്നഡ ചിത്രമായ യൂ ടേണിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായി മാറിയ താരമാണ് ശ്രദ്ധ ശ്രീനാഥ്. സിനിമയിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളടക്കം മികച്ച പ്രേക്ഷക പ്രശംസകളും നടിക്ക് ലഭിച്ചിരുന്നു. ആസിഫ് അലിയുടെ കോഹിന്നൂര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടി മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ്. തെന്നിന്ത്യയിലും ബോളിവുഡിലുമായി കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് ശ്രദ്ധ ശ്രീനാഥ്.
തെലുങ്കില്‍ നാനിയുടെ നായികയായി അഭിനയിച്ച ജേഴ്‌സി എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍നിന്നും മികച്ച പ്രതികരണം നേടി സിനിമ മുന്നേറുകയാണ്. ജേഴ്‌സിയുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ചും ആദ്യ ചുംബനത്തെക്കുറിച്ചും ശ്രദ്ധ മനസുതുറന്നിരുന്നു. ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവേ ആയിരുന്നു നടി ഇക്കാര്യം പറഞ്ഞത്

പ്രണയത്തെക്കുറിച്ച് ശ്രദ്ധ ശ്രീനാഥ്
കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാര്‍ അവതരിപ്പിക്കുന്ന നമ്പര്‍ വണ്‍ യാരി ശിവണ്ണ എന്ന പരിപാടിയില്‍ വെച്ചായിരുന്നു ശ്രദ്ധ ശ്രീനാഥ് തന്റെ പ്രണയത്തെക്കുറിച്ച് മനസു തുറന്നത്. ശ്രദ്ധയ്‌ക്കൊപ്പം നടി ശ്രുതി ഹരിഹരനും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചാറ്റ് ഷോയിലെ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ശിവരാജ് കുമാര്‍ ചോദിച്ച ഒരു ചോദ്യത്തിനായിരുന്നു ശ്രദ്ധയുടെ മറുപടി വന്നത്. ഏത് കന്നഡ താരത്തിനൊപ്പം ഡേറ്റ് ചെയ്യാനാണ് താല്‍പര്യമെന്നായിരുന്നു നടിയോട് സൂപ്പര്‍ താരത്തിന്റെ ചോദ്യം.

പ്രണയ ചുംബനം 15ാം വയസില്‍
ഇതിന് മറുപടിയായി രക്ഷിത് ഷെട്ടി എന്നായിരുന്നു ശ്രദ്ധ ശ്രീനാഥ് പറഞ്ഞത്. ചാറ്റ് ഷോയില്‍ തന്റെ പ്രണയത്തെക്കുറിച്ചും നടി തുറന്നുപറഞ്ഞിരുന്നു. താന്‍ ആദ്യമായി ഒരാള്‍ക്ക് പ്രണയ ചുംബനം നല്‍കുന്നത് 15ാം വയസില്‍ ആയിരുന്നുവെന്നാണ് ശ്രദ്ധ പറഞ്ഞത്. അത് 2006ല്‍ ആയിരുന്നുവെന്നും നടി പറഞ്ഞു. നിലവില്‍ തനിക്ക് കാമുകനില്ലെന്നും സിനിമയില്‍ മാത്രമാണ് തന്റെ പൂര്‍ണ ശ്രദ്ധയെന്നും ശ്രദ്ധ ശ്രീനാഥ് പറയുന്നു.

ജേഴ്‌സിയുടെ വിജയം
അതേസമയം ശ്രദ്ധ ശ്രീനാഥിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ജേഴ്‌സി വിജയകരമായി മുന്നേറുകയാണ്. മലയാളം,തമിഴ്,കന്നഡ ഭാഷകളില്‍ അഭിനയിച്ച നടിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ജേഴ്‌സി. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി കൊണ്ടാണ് ജേഴ്‌സി മുന്നേറുന്നത്. നാനിയുടെയും ശ്രദ്ധയുടെയും പ്രകടനത്തിനൊപ്പം സിനിമയുടെ തിരക്കഥയും സംവിധാനവും മികച്ചുനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അജിത്തിന്റെ നായിക
തെന്നിന്ത്യയില്‍ ഇപ്പോള്‍ എറ്റവും തിരക്കേറിയ നായികമാരില്‍ ഒരാള്‍ കൂടിയാണ് ശ്രദ്ധ ശ്രീനാഥ്. കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വിശ്വാസത്തിനു ശേഷം തല അജിത്തിന്റെതായി ഒരുങ്ങുന്ന നേര്‍കൊണ്ട പാര്‍വൈയില്‍ ശ്രദ്ധയാണ് നായികാ വേഷത്തില്‍ എത്തുന്നത്.ബോളിവുഡ് ചിത്രം പിങ്കിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് നേര്‍കൊണ്ട പാര്‍വൈ. അജിത്ത് ചിത്രത്തിനു പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും നടിയുടെ സിനിമകള്‍ വരുന്നുണ്ട്.


Click it and Unblock the Notifications











