»   » താരപുത്രന്‍മാരോട് മത്സരിക്കാന്‍ മറ്റൊരു താരപുത്രന്‍ കൂടി, ശ്രാവണ്‍ മുകേഷ് സിനിമയില്‍ അരങ്ങേറുന്നു !!

താരപുത്രന്‍മാരോട് മത്സരിക്കാന്‍ മറ്റൊരു താരപുത്രന്‍ കൂടി, ശ്രാവണ്‍ മുകേഷ് സിനിമയില്‍ അരങ്ങേറുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇത് താരപുത്രന്‍മാരുടെ സമയമാണ്. അച്ഛന് പുറകേ മക്കളും സിനിമയിലേക്കെത്തുന്നത് സ്വാഭാവികമാണ്. താരങ്ങളുടെ മക്കളുടെ സിനിമാപ്രവേശനത്തിനായി പലപ്പോഴും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പേ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരപുത്രന്‍മാര്‍. മമ്മൂട്ടി, ശ്രീനിവാസന്‍, മോഹന്‍ലാല്‍, മുകേഷ്, ജയറാം, സുരേഷ് ഗോപി, തുടങ്ങിയവരുടെ പാതപിന്തുടര്‍ന്ന് മക്കള്‍ സിനിമയിലേക്ക് കടന്നുവന്നിരുന്നു.

താരപുത്രന്‍മാരില്‍ ചിലരൊക്കെ ബാലതാരമായി നേരത്തെ തന്നെ സിനിമയില്‍ അരങ്ങേറിയിട്ടുണ്ട്. അല്ലാത്തവരുടെ സിനിമാപ്രവേശനത്തിനായാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ചിത്രം ഉടന്‍ ആരംഭിക്കുകയാണെന്ന കാര്യം പ്രഖ്യാപിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് മറ്റൊരു താരപുത്രന്‍ കൂടി സിനിമയില്‍ തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നത്.

താരപുത്രന്‍മാരുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി

കാളിദാസ് ജയറാം, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ താരപുത്രന്‍മാര്‍ നായകനായെത്തുന്ന സിനിമകള്‍ക്കായി കാത്തിരിക്കുന്നതിനിടയിലാണ് പ്രേക്ഷകരെ തേടി മറ്റൊരു സന്തോഷവാര്‍ത്ത എത്തിയിട്ടുള്ളത്. മുകേഷിന്റെ മൂത്ത പുത്രന്‍ ഡോക്ടര്‍ ശ്രാവണ്‍ മുകേഷാണ് ഇപ്പോള്‍ സിനിമയിലേക്ക് അരങ്ങേറാനൊരുങ്ങുന്നത്.

ശ്രാവണ്‍ മുകേഷ് സിനിമയിലേക്ക്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളും എംഎല്‍എയുമായ മുകേഷിന്റെ മൂത്ത മകന്‍ ശ്രാവണ്‍ സിനിമാപ്രവേശനത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. സാള്‍ട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയായ കല്യാണത്തിലാണ് ശ്രാവണ്‍ അഭിനയിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം മുകേഷും ശ്രീനിവാസനും ഒരുമിക്കുന്നു

ഒരുകാലത്ത് സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന കൂട്ടുകെട്ടായിരുന്നു മുകേഷും ശ്രീനിവാസനും . ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഈ ചിത്രത്തിലൂടെ ഒരുമിക്കുകയാണ്. നായകന്റെയും നായികയുടേയും അച്ഛന്‍മാരായാണ് ഇരുവരും വേഷമിടുന്നത്.

കലാപാരമ്പര്യമുള്ള കുടുംബത്തിലെ ഇളംതലമുറ

കലാപാരമ്പര്യമുള്ള കുടുംബത്തിലെ ഇളം തലമുറയാണ് ഇപ്പോള്‍ സിനിമാപ്രവേശനത്തിന് ഒരുങ്ങുന്നത്. ഒ മാധവന്റേയും വിജയകുമാരിയുടേയും മകനായ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് കലാരംഗത്തേക്ക് എത്തിയത്. മുകേഷിന്റെ സഹോദരിയും കലാരംഗത്ത് സജീവമാണ്.

പുതുമുഖ നായകനെ തേടിയുള്ള അന്വേഷണം ചെന്നെത്തിയത്

സാള്‍ട്ട് മാംഗോ ട്രീക്ക് ശേഷമുള്ള സിനിമയില്‍ പുതുമുഖ താരത്തെ നായകനാക്കാനായിരുന്നു സംവിധായകന്‍ തീരുമാനിച്ചത്. പരിചയമുള്ള മുഖങ്ങളില്‍ നിന്നുമുള്ള മാറ്റം. ആ അന്വേഷണത്തിനൊടുവിലാണ് ശ്രാവണിനെ കണ്ടെത്തിയതെന്ന് സംവിധായകന്‍ പറഞ്ഞു.

ഡോക്ടറില്‍ നിന്നും നടനിലേക്ക്

മെഡിക്കല്‍ ബിരുദധാരിയായ ശ്രാവണ്‍ ഡോക്ടറായി ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയില്‍ അരങ്ങറാനൊരുങ്ങുന്നത്. അച്ഛനൊപ്പം സിനിമയില്‍ അരങ്ങേറുന്ന കാര്യത്തെക്കുറിച്ച് ശ്രാവണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. താരപുത്രന്‍മാര്‍ക്കിടയില്‍ തിളങ്ങി നില്‍ക്കാന്‍ ഈ താരപുത്രനും കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ദുല്‍ഖര്‍ സല്‍മാനെ അറിയാം

സഹപാഠികളായിരുന്നു ശ്രാവണും ദുല്‍ഖല്‍ സല്‍മാനും. ബാല്യകാല സുഹൃത്തുക്കള്‍ക്കു പുറമേ ഇരുവരും ഒരു വര്‍ഷം ഒരുമിച്ച് പഠിച്ചിരുന്നു. മുകേഷും ദുല്‍ഖറും ഒരുമിച്ചഭിനയിച്ച ജോമോന്റെ സുവിശേഷങ്ങള്‍ കണ്ടിരുന്നു. സിനിമ ഇറങ്ങിയതില്‍പ്പിന്നെ എന്റെ മോനാണ് ജോമോനെന്നും പറഞ്ഞാണ് അച്ഛന്റെ നടപ്പെന്നും ശ്രാവണ്‍ മുന്‍പ് പങ്കുവെച്ചിരുന്നു.

English summary
The latest 'star son' to step into the limelight is Shravan, elder son of actor Mukesh. Shravan will be debuting through the film Kalyanam, Rajesh Nair's film after Salt Mango Tree. Since it is a romantic comedy, he wanted fresh faces as the main cast, says Rajesh. "I met Shravan in Dubai once, and was impressed. I was looking for a 'guy next-door' too. When I spoke to him about the story, he was interested."

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam