മുകേഷിന്റെ മകന്റെ 'കല്യാണ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു!
നടന്‍ മുകേഷിന്റെ മകനും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കല്യാണം എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് ശ്രാവണ്‍ മുകേഷ് ആദ്യമായി നായകനായി അഭിനയിക്കുന്നത്. സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. രാജേഷ് ആര്‍ നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ശ്രാവണിനൊപ്പം ചിത്രത്തില്‍ മുകേഷും അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നായകന്റെ അച്ഛന്‍ കഥാപാത്രം തന്നെയാണ് മുകേഷ് അവതരിപ്പിക്കാന്‍ പോവുന്നതും. ഡബ്‌സ്മാഷിലൂടെ ശ്രദ്ധിക്കപ്പെട്ട വര്‍ഷ ബൊല്ലമ്മമാണ് ചിത്രത്തില്‍ ശ്രാവണിന്റെ നായികയാവുന്നത്.
ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രകാശ് എന്ന പുതുമുഖമാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. സൈജു കുറുപ്പ്, സുധീര്‍ കരമന, പാഷാണം ഷാജി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











