ബസിൽ നല്ല തിരക്കായിരുന്നു, ഒന്ന് മയങ്ങിപ്പോയി, പിന്നെ സംഭവിച്ചത്! ലൈംഗികാതിക്രമത്തെ കുറിച്ച് നടി

ആറു വയസുള്ളപ്പോഴാണ് താരം ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത്.

ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ താരമാണ് ഷൊർണ്ണൂ പരിഖ്. ഹിന്ദി സീരിയൽ താരമാണെങ്കിൽ പോലും മലയാളികളുടെ ഷൊർണ്ണുവിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. എന്നാൽ ഇപ്പോൾ പ്രേക്ഷകരെ ആകെ ഞെട്ടിച്ചിരിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. താനും ബാല്യകാലത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഷൊർണ്ണൂ ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.

shernnu

ആറു വയസുള്ളപ്പോഴാണ് താരം ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത്. സംഭവത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ. താനും മുത്തച്ഛനും ബസിലൂടെ യാത്ര ചെയ്യുകയായിരുന്നു. വളരെ നല്ല തിരക്കുള്ള ബസായിരുന്നു. അതിനാൽ തനിയ്ക്ക് സീറ്റിൽ അൽപം സ്ഥലം നൽകാൻ ഒരു യാത്രക്കാരനോട് മുത്തച്ഛൻ ആവശ്യപ്പെട്ടു. അയാൾ തന്നെ അയാളുടെ മടിയിൽ ഇരുത്തി. എന്നാൽ കുട്ടിയായിരുന്ന എനിയ്ക്ക് പിന്നീട് സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് അറിയില്ലായിരുന്നു. ബസിൽ കയറിയപാടെ താൻ ഉറങ്ങി പോയിരുന്നു. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോഴാണ് ആയാൾ മോശമായ രീതിയിൽ തന്റെ ശരീരത്തിൽ സ്പർശിക്കുന്നതായി മനസിലായി. എന്തൊ പാടില്ലാത്തത് സംഭവിക്കുന്നുവെന്ന് മനസിലായെങ്കിലും തനിയ്ക്ക് മിണ്ടാൻ സാധിച്ചിരുന്നില്ല. തന്നെ അങ്ങനെ സ്പർശിച്ചത് ആയാൾക്ക് ഇരിക്കാനാൻ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാകുമെന്നാണ് താൻ അന്ന് വിചാരിച്ചത്. എന്നാൽ ഞാൻ ഇതിനെ കുറിച്ച് ആരോടും തുറന്നു പറഞ്ഞിരുന്നില്ല.

എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ ഇന്ന് അതിനെ കഉരിച്ച് തുറന്നു പറയണമെന്ന് തോന്നി. അയാൾ ചെയ്ത തെറ്റിന് തക്കതായ ശിക്ഷ ലഭിക്കണമെന്ന് എന്റെ മനസിലുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇപ്പോളും നിരവധി കുട്ടികൾ ഇത്തരത്തിലുളള ആക്രമണത്തിന്നഇരയാകുന്നുണ്ട്. തന്റെ സുഹൃത്തുക്കളിൽ പലർക്കും കുട്ടിക്കാലത്ത് ഇതു പോലുള്ള അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആരും ഇത്തരത്തിലുളള സംഭവം തുറന്ന് പറയാൻ തയ്യാറാകുന്നില്ല. സമൂഹം തങ്ങളെ മോശമായി കാണും അല്ലെങ്കിൽ വിശ്വസിക്കുമോ എന്നുളള ഭയമാണ് മനസിൽ . എന്നാൽ ഇത്തരത്തിലുളള സത്യങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്ന് പറയണമെന്നും നടി പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X