എന്തായാലും എയർലൈൻസിന് നന്ദിയുണ്ട്!! വിമാന കമ്പനിയ്ക്കെതിരെ വിമർശനവുമായി ശ്രേയ ഘോഷാൽ
സംഗീതത്തിന് ഭാഷയിലെ. നല്ല സംഗീതത്തെ പ്രേക്ഷകർ ഭാഷാവ്യത്യാസമില്ലാതെ ഹൃദയത്തിൽ ചേർക്കും. ഇത്തരത്തിൽ ഇന്ത്യൻ സംഗീത പ്രേമികൾ ഒന്നടങ്കം ആരാധിക്കുന്ന ഒരു ഗായികയാണ് ശ്രയ ഘോഷാൽ. ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ആസാമീസ്, നേപ്പാൾ, ഒറിയ, ബോജ്പുരി, പഞ്ചാബ്, തുളു എന്നീ ഭാഷകളിൽ തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.

ലോകം മുഴുവൻ കൈ നിറയെ ആരാധകരുള്ള ശ്രേയ ഘോഷൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ പുതിയ പാട്ടുകളെ കുറച്ചും സ്റ്റേജ് ഷോകളെ കുറിച്ചുമുളള വിവരങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പ്രിയ ഗായിക ഒരുപാരാധിയുമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്.
തന്റെ ഒരു സംഗീത ഉപകരണം സിംഗപ്പൂർ എയർലൈൻസിന്റെ അനാസ്ഥകാരണം കേടു വന്നുവെന്നു എന്ന് ശ്രേയ ട്വീറ്റ് ചെയ്തു. '' സിംഗപ്പൂർ എയർലൈൻസുകാർക്ക് സംഗീതജ്ഞരോ അല്ലെങ്കിൽ അമൂല്യമായ ഉപകരണങ്ങൾ കൈവശമുള്ളവരേയോ തങ്ങളുടെ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ താൽപര്യമില്ലെന്നാണ് തനിയ്ക്ക് തോന്നുന്നത്. എന്തായാലും നന്ദി ഒരു പാഠം പഠിച്ചു. ശ്വേയ ട്വീറ്റ് ചെയ്തു .താരത്തിന്റെ ട്വീറ്റ് ഏറ്റെടുത്ത് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. ഗായികയുടെ ട്വീറ്റിന് പിന്നാലെ സംഭവത്തിൽ ക്ഷമാപണവുമായി സിംഗപ്പൂർ എയർലൈൻസ് രംഗത്തെത്തിയിരുന്നു. ബുദ്ധിമുട്ട് ഉണ്ടാക്കിയതിൽ ഖേദിക്കുന്നു. ഗായികയുടെ പരാതിയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും പരാതിയിൽ പരിഹാരം കാണുമെന്നും എയർലൈൻസ് അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











