നീരാളിക്ക് പിന്നാലെ മാമാങ്കത്തിലും ശ്രേയ ഘോഷാല്‍, പാട്ടിന്റെ കാര്യത്തില്‍ ഇനി ആശങ്ക വേണ്ട!
ചുരുങ്ങിയ കാലം കൊണ്ട് മലയാളി ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. നിരവധി വ്യത്യസ്തമായ ഗാനങ്ങളുമായാണ് ഈ ഗായിക പ്രേക്ഷകരെ ഓരോ തവണയും വിസ്മയിപ്പിച്ചത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കരിയറിലെ പ്രധാനപ്പെട്ട് രണ്ട് ചിത്രങ്ങളിലും ഗാനം ആലപിക്കാനുള്ള അവസരം ഈ ഗായികയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ നീരാളിയിലെ ഗാനം ആലപിച്ചതിന് ശേഷമാണ് മമ്മൂട്ടിയുടെ മാമാങ്കത്തില്‍ ശ്രേയ ജോയിന്‍ ചെയ്തത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിലെ നായിക ആരാണെന്നതിനെക്കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബോളിവുഡ് താരമായിരിക്കും നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ഗാനം ആലപിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തത്. ഗാനം ആലപിച്ചതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ച് ശ്രേയ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. റെക്കോര്‍ഡിങ്ങിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

മോഹന്‍ലാലിനോടൊപ്പം ഗാനം ആലപിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തോഷവതിയാണെന്ന് ശ്രേയ പറയുന്നു. മോഹന്‍ലാല്‍ നേരത്തെയും ഗാനം ആലപിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനം ആലപിച്ചതിന് പിന്നാലെയാണ് ശ്രേയയ്ക്ക് മമ്മൂട്ടി ചിത്രത്തിലും അവസരം ലഭിച്ചത്.


Click it and Unblock the Notifications











