ശ്രേയയ്ക്ക് അസൂയക്കാര്‍ കൂടും

പരസ്യ ചിത്രങ്ങളിലൂടെക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ശ്രേയാസൗന്ദര്യം ഐറ്റം നമ്പര്‍ ഡാന്‍സിലൂടെ ഇതാ പ്രേക്ഷകരുടെ മുമ്പിലേക്ക്. അഭിനയിക്കാന്‍ നിരവധി ഓഫറുകള്‍ എല്ലാ ഭാഷയില്‍ നിന്നും ഈ അനുഗ്രഹീത ഗായികയെ തേടിയെത്താറുണ്ട്.
അതില്‍നിന്നെല്ലാം നന്ദിപൂര്‍വ്വം വിട്ടു നിന്ന ശ്രേയ ഇതാ സട്ടൈ എന്ന തമിഴ് ചിത്രത്തില്‍ ശ്രേയ തന്നെപാടിയ പാട്ടിന് നൃത്തചുവടുകള്‍വെക്കുന്നു. ഈ പാട്ടിനോടുള്ള ഇഷ്ടകൂടുതലാണ് ശ്രേയയെ ക്യാമറയ്ക്കു മുമ്പിലെത്തിക്കുന്നത്.
വിലപിടിപ്പുള്ള ഈ പിന്നണി ഗായികയെ ഏറെ ഇഷ്ടപ്പെടുന്ന തെന്നിന്ത്യന്‍ ഗായികമാര്‍ നല്ല അസൂയയോടെയാണ് ശ്രേയയെ ഉറ്റുനോക്കുന്നത്. ഒന്നാമത് അവരുടെ പ്രകടനമികവും രണ്ടാമത് തങ്ങളുടെ അവസരങ്ങള്‍ കുറയുന്നതിന്റെ കുശുമ്പും. ശ്രേയാഘോഷാലിന് ഇനി അസൂയക്കാരും കുശുമ്പുകാരും കൂടും. കാരണം ഐറ്റംനമ്പറുകാരുടെ നേര്‍ക്കല്ലേ അടുത്ത ഐറ്റം.


Click it and Unblock the Notifications