ജീവിതത്തിലെ എറ്റവും മനോഹരമായ ഘട്ടം അനുഭവിക്കുന്നു. നിറവയര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രേയാ ഘോഷാല്‍
ബോളിവുഡ് സിനിമാ പ്രേമികളും തെന്നിന്ത്യന്‍ പ്രേക്ഷകരുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായികയാണ് ശ്രേയാ ഘോഷാല്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ഗാനങ്ങളാണ് ഗായികയുടെതായി പുറത്തിറങ്ങിയത്. മലയാളികള്‍ക്കും പ്രിയപ്പെട്ട ഗായികയാണ് ശ്രേയ. അടുത്തിടെയാണ് ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുന്ന വിവരം ശ്രേയാ ഘോഷാല്‍ ആരാധകരെ അറിയിച്ചത്. ഗായിക ഗര്‍ഭിണിയായ വിവരം ആരാധകരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു.

അതേസമയം ശ്രേയയുടെതായി വന്ന എറ്റവും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ജീവിതത്തിലെ എറ്റവും മനോഹരമായ ഘട്ടമാണ് അനുഭവിക്കുന്നതെന്ന ക്യാപ്ഷനിലാണ് പുതിയ ചിത്രങ്ങള്‍ ശ്രേയാ ഘോഷാല്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ദൈവത്തിന്‌റെ ദിവ്യ അത്ഭുതമെന്നും ഗായിക കുറിച്ചിരിക്കുന്നു. ഭര്‍ത്താവ് തന്നെ എടുത്ത ചിത്രങ്ങളാണ് ശ്രേയാ ഘോഷാല്‍ പോസ്റ്റ് ചെയ്തത്.
ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി പൂജിത, പുത്തന്‍ ചിത്രങ്ങള്‍ കാണാം
2015ലാണ് ശ്രേയയും ശൈലാദിത്യ മുഖപാധ്യായയും വിവാഹിതരായത്. ബാല്യകാല സുഹൃത്തിനെയാണ് ശ്രേയാ ഘോഷാല്‍ ജീവിത പങ്കാളിയാക്കിയത്. ബോളിവുഡിനും മലയാളത്തിനും പുറമെ ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് ഭാഷകളിലും ശ്രേയാ ഘോഷാല്‍ ഗാനങ്ങള്‍ ആലപിച്ചിരുന്നു. നാല് തവണയാണ് മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്‌കാരം ശ്രേയ നേടിയത്.
നാല് തവണ മികച്ച ഗായികയ്ക്കുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശ്രേയാ ഘോഷാലിന് ലഭിച്ചു. കൂടാതെ തമിഴ്‌നാട് സ്‌റ്റേറ്റ് ഫിലിം അവാര്‍ഡും, ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ശ്രേയാ ഘോഷാലിന് ലഭിച്ചു. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയായിരുന്നു ശ്രേയയുടെ തുടക്കം. തുടര്‍ന്ന് സിനിമകളില്‍ പിന്നണി ഗായികയായും തിളങ്ങുകയായിരുന്നു ഗായിക. മെലഡി പാട്ടുകളും അടിപൊളി പാട്ടുകളും ഉള്‍പ്പെടെ എല്ലാതരം ഗാനങ്ങളും തന്‌റെ കരിയറില്‍ ശ്രേയാ ഘോഷാല്‍ ആലപിച്ചു.


Click it and Unblock the Notifications











