twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൊതുപരിപാടിയിൽ കരിമ്പടം പുതച്ച് ശ്രീകുമാർ മേനോൻ!! സംവിധായകൻ ഇങ്ങനെയെത്താൻ ഒരു കാരണമുണ്ട്, കാണൂ

    സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശ്രീകുമാർ മോനോന്റെ ഓടിയൻ ഗെറ്റപ്പാണ്.

    |

    മലയാള സിനിമ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്നത് ഡിസംബർ 14 ന് വേണ്ടിയാണ്. അന്നാണ് ഒടിയൻ മാണിക്യൻ തന്റെ ഒടി വിദ്യകളുമായി പുറത്തിറങ്ങുന്നത്. സിനിമയുടെ പ്രഖ്യാപനം മുതൽ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒടിയനിൽ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഗെറ്റപ്പുകൾ എല്ലാം തന്നെ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുമുണ്ട്.

     ആ ചിക്കൻ കറി ഇത്ര ഹോട്ടായത് ഇങ്ങനെയാണ്!! വിൻസി തുറന്നു പറയുന്നു... ആ ചിക്കൻ കറി ഇത്ര ഹോട്ടായത് ഇങ്ങനെയാണ്!! വിൻസി തുറന്നു പറയുന്നു...

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശ്രീകുമാർ മോനോന്റെ ഓടിയൻ ഗെറ്റപ്പാണ്. കൊച്ചിൽ നടന്ന ഒടിയന്റെ പൊതു പരിപാടിയിലാണ് സംവിധായകൻ ഈ ഗെറ്റപ്പിൽ എത്തിയത്. ശ്രീകുമാർ മേനോന്റെ ഒടിയൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

    അദ്ദേഹം ഓടിയെത്തി!! തോളോട് ചേർത്ത് നിർത്തി, എന്നിട്ട് ആ ചോദ്യം, രജനി ഇത്രയ്ക്ക് സിമ്പിളാണ്...അദ്ദേഹം ഓടിയെത്തി!! തോളോട് ചേർത്ത് നിർത്തി, എന്നിട്ട് ആ ചോദ്യം, രജനി ഇത്രയ്ക്ക് സിമ്പിളാണ്...

      ഒടിയന്റെ കരിമ്പടം ലുക്ക്

    ഒടിയന്റെ കരിമ്പടം ലുക്ക്

    വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലാണ് ഒടിയൻ പ്രത്യക്ഷപ്പെടുന്നത്. ഇവയ്ക്കെല്ലാം പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഇരുട്ടിന്റെ മവിൽ കരമ്പടം പുതച്ചെത്തുന്ന ഒടിയൻ മാണിക്യം സമൂഹ മാധ്യമങ്ങളിൽ തന്നെ വലിയ ചർച്ച വിഷയമായിരുന്നു. അതിനു സമാനമായ ഗെറ്റപ്പിലായിരുന്നു ശ്രീകുമാർ മേനോനും പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.

    ഒടിയൻ ലുക്കിൽ വരാൻ കാരണം

    ഒടിയൻ ലുക്കിൽ വരാൻ കാരണം

    സംവിധായകൻ കരിമ്പടം പുതച്ചു വരാൻ ഒരു കാരണമുണ്ട്. അദ്ദേഹം തന്നെ അത് വ്യക്തമാക്കിയിട്ടുമുണ്ട്. എസ്കലേറ്ററിൽ നിന്ന് വീണ് താടിയെല്ല് പൊട്ടിയിരിക്കുന്നതു കൊണ്ട് മുഖം ചുറ്റി ഫ്ലാസ്റ്ററിട്ടിരിക്കുകയാണ്. അതിനാലാണ് തലമൂടി ഓടിയൻ ലുക്കിൽ എത്തിയത്. ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തനിയ്ക്ക് പറ്റിയ അപകടം ഒരു രീതിയിൽ പോലും സിനിമയുടെ ബാക്കി പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു.

     സിനിമയുടെ അവസാന ഘട്ടത്തിൽ

    സിനിമയുടെ അവസാന ഘട്ടത്തിൽ

    നവംബർ 17 നായിരുന്നു മുംബൈ വിമാനത്താവളത്തിലെ എസ്കലേറ്ററിൽ നിന്ന് വീണ് ശ്രീകുമാർ മേനോന് പരിക്ക് പറ്റിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ മുംബൈയിലും ചെന്നൈയിലും പുരോഗമിക്കുകയായിരുന്നു. ചിത്രം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. എന്നാൽ പരിക്കേറ്റ് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അദ്ദേഹം റെസ്റ്റ് എടുത്തത്. പരിക്ക് അവഗണിച്ചും ചിത്രത്തിന്റെ അവസാന പരിപരാടികളിൽ ശ്രീകുമാർ മേനോൻ സജീവമാകുന്നുണ്ട്.

    എയടെല്ലിൽ ഒടിയൻ

    എയടെല്ലിൽ ഒടിയൻ

    ഒടിയന്റെ മൊബൈൽ ആപ്പ് നേരത്തെ തന്നെ പുറത്തിക്കിയിരുന്നു. മികച്ച സ്വീകാര്യതയാണ് അപ്പിന് ലഭിച്ചത്. എന്നാൽ ഇപ്പോഴിത മൊബൈൽ സിം കാർഡിലും ഒഡിയൻ.
    എയർടെലിന്റെ പുതിയ 4G സിമ്മിലാണ് ഒടിയന്റെ ചിത്രം പ്രിന്റ് ചെയ്ത് വിപണിയിലെത്തുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിൽ സിം കാർഡ് പുറത്തിറക്കിയിരുന്നു. ഈ ചടങ്ങിലാണ് ഒടിയന്‍ മാണിക്യന്റെ വേഷത്തിൽ കരിമ്പടം പുതച്ച് ശ്രീകുമാർ മേനോൻ എത്തിയത്. ഇതാദ്യമായിട്ടാണ് മലയാള സിനിമയിൽ ഇത്തരത്തിലുള്ള പ്രമോഷൻ പരിപാടി നടക്കുന്നത്.

     പറഞ്ഞ ദിവസം എത്തുമോ

    പറഞ്ഞ ദിവസം എത്തുമോ

    സംവിധായകന്റെ പരിക്കിനെ തുടർന്ന് ഒടിയന്റെ റിലീസ് നീണ്ട് പോകുമോ എന്നുള്ള സംശയം സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്ന് വന്നിരുന്നു. എന്നാൽ പറഞ്ഞുതു പോലെ ഡിസംബർ 14 ന് തന്നെ ഓടിയൻ മാണിക്യൻ തിയേറ്ററിൽ എത്തുമെന്ന് ശ്രീകുമാർ മേനോൻ അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീകുമാർ മേനോൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പെട്ടെന്ന് തന്നെ തീര്‍ക്കുമെന്നും മാണിക്യന്‍ ഉടന്‍ തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്റെ വെളിപ്പെടുത്തൽ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

    English summary
    shrikumar menon in odiyan look entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X