സൃന്ദയ്ക്ക് ഇഷ്ടം ആസിഫിനെ, ആസിഫിന് ഇഷ്ടം ഭാവനയെ

By Aswathi

സൃന്ദ അഷബ് ആസിഫ് അലിയെ പ്രണയിക്കുന്നു, എന്നാല്‍ ആസിഫിനോ, ഭാവനയെയാണിഷ്ടം. യഥാര്‍ത്ഥ ജീവിതത്തിലെ സംഭവമല്ല കേട്ടോ, ആസിഫ് അലിയും ഭാവനയും വീണ്ടും താരജോഡികളായെത്തുന്ന ഓമനക്കുട്ടന്റെ സാഹസങ്ങള്‍ എന്ന ചിത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ചിത്രത്തില്‍ ഒരു പൊലീസുകാരിയുടെ വേഷത്തിലാണ് സൃന്ദ അഷബ് എത്തുന്നത്. കര്‍ക്കശക്കാരിയായ പൊലീസുകാരിയല്ല. പൊലീസാണെന്ന് ഭാവിയ്ക്കുന്ന ആസിഫിനെ പ്രണയിക്കുന്ന പൊലീസുകാരി. ഭാവനയാണ് ചിത്രത്തിലെ നായക. എന്നാല്‍ കഥയില്‍ ഒരുപാട് വഴിത്തിരിവുകള്‍ ഉണ്ടാക്കുന്ന കഥാപാത്രമാണ് തന്റേതെന്ന് സൃന്ദ പറഞ്ഞു.

srinda-asif-bhavan

ഇതാദ്യമായല്ല സൃന്ദ പൊലീസുകാരിയുടെ വേഷത്തിലെത്തുന്നത്. നേരത്തെ ഇന്ദ്രജിത്ത് നായകനായ മസാല റിപ്പബ്ലിക്ക് എന്ന ചിത്രത്തില്‍ പൊലീസ് സ്‌ക്വാഡിലെ ഒരംഗമായാണ് സൃന്ദ എത്തിയത്. ഓമനക്കുട്ടന്റെ സാഹസങ്ങള്‍ എന്ന ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടില്‍ തനിക്ക് പോസ്റ്റില്‍ കയറേണ്ട ആക്ഷന്‍ രംഗങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് സൃന്ദ പറയുന്നു.

ആസിഫ് അലിയാണ് ടൈറ്റില്‍ റോളായ ഓമനക്കുട്ടനായി എത്തുന്നത്. സ്പാനിഷ് നര്‍ത്തകിയായ പല്ലവിയായിട്ടാണ് ഭാവന എത്തുന്നത്. നേരത്തെ ഹണീബി, ഒഴിമുറി എന്നീ ചിത്രങ്ങളില്‍ ഭാവനയും ആസിഫ് അലിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

നവാഗതനായ രോഹിത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജുവര്‍ഗീസ്, സിദ്ദീഖ്, വിജയരാഘവന്‍, സൈജു കുറുപ്പ് തുടങ്ങിയവരാണു മറ്റു താരങ്ങള്‍. സംവിധായകന്‍ വി കെ പ്രകാശും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകനും സമീര്‍ അബ്ദുളും ചേര്‍ന്നാണു തിരക്കഥയെഴുതുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X