ശ്രിത ശിവദാസ് കാമുകനെ സ്വന്തമാക്കി

By Aswathi

ഗെവി ഗേളെന്ന് മലയാളികള്‍ക്ക് സ്വയം പരിചയപ്പെടുത്തിയ ശ്രിത ശിവദാസ് വിവാഹിതയായി. ദുബായില്‍ സോഫ്‌റ്റെ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ദീപക് നമ്പ്യാരാണ് ശ്രിതയുടെ വരന്‍. ദീപക് ഒരു പാട്ടുകാരന്‍ കൂടെയാണ്.

എറണാകുളത്ത് വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ മേഖലയിലുള്ളവര്‍ക്കും മറ്റും പിന്നീട് സത്കാരം നല്‍കും.

shritha-sivadas-marries-boyfriend

ഒരു വര്‍ഷത്തോളമായി ശ്രിതയും ദീപകും പ്രണയത്തിലായിരുന്നു. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ശ്രിത തന്നെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇരുകുടുംബാംഗങ്ങളും പ്രണയത്തിന് പച്ചക്കൊടി കാട്ടിയതോടെ ആ ബന്ധം വിവാഹത്തിലേക്ക് കടക്കുകയായിരുന്നു.

ഒരു സുഹൃത്തു വഴിയാണ് ദീപക്കിനെ ശ്രിത പരിചയപ്പെട്ടത്. ആദ്യം സൗഹൃദമായിരുന്നു. പിന്നീടെപ്പോഴോ അത് പ്രണയത്തിലേയ്ക്ക് വഴിമാറി. ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയത് ദീപക്കാണെന്നും ശ്രിത പറഞ്ഞിരുന്നു. ഇരുവര്‍ക്കും ഇഷ്ടമായതോടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയാണ് ശ്രിത വെള്ളത്തിരയില്‍ എത്തുന്നത്. ആദ്യം ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചിത്രത്തില്‍ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രിത സ്വയം പരിചയപ്പെടുത്തുന്നത് 'അയാം എ ഗെവി ഗേള്‍' എന്നാണ്. ഗെവിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍

ഓര്‍ഡിനറിയ്ക്ക് ശേഷം സീന്‍ ഒന്ന് നമ്മുടെ വീട്, 10.30 എഎം ലോക്കല്‍ കോള്‍, മണി ബാങ്ക് പോളിസി, വീപ്പിങ് ബോയ്, ഒന്നും മിണ്ടാതെ, ഹാങ് ഓവര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കൂതറയാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിവാഹ ശേഷം അഭിനയിക്കുന്നതില്‍ ദീപകിന് എതിര്‍പ്പില്ലെന്നാണ് ശ്രിത പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X