ഗവിയിലെ സുന്ദരിയായി വന്ന ശ്രിത ശിവദാസ്

By Lakshmi

സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറിയെന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളസിനിമയിലേയ്‌ക്കെത്തിയ നടിയാണ് ശ്രിത ശിവദാസ്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമായിരുന്നു ശ്രിത കാഴ്ചവച്ചത്. കൈരളി ടിവിയില്‍ അവതാരകയായി എത്തിയ ശ്രിത ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന താരമാണ്. ഒപ്പം ചാനല്‍ ഇവന്റുകളിലെ അവതാരകയും.

ഓര്‍ഡിനറിയ്ക്കുശേഷം പല ചിത്രങ്ങളിലും ശ്രിത അഭിനയിച്ചെങ്കിലും അവയൊന്നും ആദ്യചിത്രം പോലെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എങ്കിലും മികച്ച വേഷങ്ങളും ചിത്രങ്ങളും തന്നെ തേടിയെത്തുമെന്ന വിശ്വാസത്തിലാണ് ശ്രിതയിപ്പോള്‍.

ആലുവക്കാരിയായ പാര്‍വ്വതി

ഗവിയിലെ സുന്ദരിയായി വന്ന ശ്രിത

ആലുവയിലെ ഉളിയന്നൂരിലാണ് ശ്രിത ജനിച്ചത്. പാര്‍വ്വതി ശിവദാസ് എന്നാണ് ശ്രിതയുടെ യഥാര്‍ത്ഥ പേര്.

മൈക്രോബയോളജിയില്‍ ബിരുദം

ഗവിയിലെ സുന്ദരിയായി വന്ന ശ്രിത

കാലടി ശങ്കരാചാര്യ കോളെജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയില്‍ നിന്നുമാണ് ശ്രിത മൈക്രോബയോളജിയില്‍ ബിരുദം നേടിയത്.

കൈരളിയിലൂടെ വിനോദരംഗത്തേയ്ക്ക്

ഗവിയിലെ സുന്ദരിയായി വന്ന ശ്രിത

കൈരളി ചാനലില്‍ സംപ്രേഷം ചെയ്യുന്ന ഡ്യൂ ഡ്രോപ്‌സ് എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ശ്രിത വിനോദരംഗത്തേയ്ക്ക് എത്തിയത്. പിന്നീട് കൈരളിയിലെ താരോത്സവം പരിപാടിയ്ക്കും അവതാരകയായി എത്തി.

ഓര്‍ഡിനറിയിലൂടെ സിനിമയില്‍

ഗവിയിലെ സുന്ദരിയായി വന്ന ശ്രിത

2012ല്‍ സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറിയെന്ന ചിത്രത്തിലൂടെയാണ് ശ്രിത സിനിമയിലെത്തിയത്. ഗവിയുടെ പശ്ചാത്തലത്തിലുള്ള പ്രണയത്തിന്റെയും പകയുടെയും കഥ പറഞ്ഞ ചിത്രത്തില്‍ മികച്ച വേഷമായിരുന്നു ശ്രിതയുടേത്.

സീന്‍ ഒന്ന് നമ്മുടെ വീട്

ഗവിയിലെ സുന്ദരിയായി വന്ന ശ്രിത

ആസിഫ് അലി, ലാല്‍, നവ്യ നായര്‍ തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്ത സീന്‍ ഒന്ന് നമ്മുടെ വീട് ആയിരുന്നു ശ്രിതയുടെ രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തില്‍ ആസിഫ് അലിയ്‌ക്കൊപ്പം ഒരു ഗാനരംഗത്തിലാണ് ശ്രിത അഭിനയിച്ചത്.

10.30 എഎം ലോക്കല്‍ കോള്‍

ഗവിയിലെ സുന്ദരിയായി വന്ന ശ്രിത

നവാഗതനായ മനു സുധാകരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നിമ്മിയെന്ന കഥാപാത്രത്തെയാണ് ശ്രിത അവതരിപ്പിച്ചത്. നിഷാന്‍, കൈലാസ്, ലാല്‍ തുടങ്ങിയവരായിരുന്നു ഈ സസ്‌പെന്‍സ് ത്രില്ലറില്‍ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തത്.

ഓര്‍ഡിനറിയ്ക്കുശേഷം നിരാശ

ഗവിയിലെ സുന്ദരിയായി വന്ന ശ്രിത

ഓര്‍ഡിനറിയ്ക്കുശേഷം പല ചിത്രങ്ങളും ചെയ്‌തെങ്കിലും ഒന്നും വിജയമായില്ല. ഇതോടെ മലയാളത്തില്‍ തനിയ്ക്ക് മികച്ച വേഷങ്ങളൊന്നും ലഭിക്കുന്നില്ലെന്നും തമിഴകത്ത് ശ്രദ്ധകേന്ദ്രീകരിക്കാന്‍ പോവുകയാണെന്നും ശ്രിത പറഞ്ഞു.

സുഗീതിന്റെ ഒന്നും മിണ്ടാതെ

ഗവിയിലെ സുന്ദരിയായി വന്ന ശ്രിത

ആദ്യ ചിത്രത്തിന് ശേഷം ശ്രിതയ്ക്ക് ലഭിച്ച മറ്റൊരു മികച്ച കഥാപാത്രം സൂഗീത് സംവിധാനം ചെയ്ത ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലായിരുന്നു. ജയറാമും മീര ജാസ്മിനും പ്രധാന വേഷം ചെയ്ത ചിത്രത്തില്‍ ശ്രിതയും പ്രധാന കഥാപാത്രമാണ് അവതരിപ്പിച്ചത്.

മോഹന്‍ലാലിനൊപ്പം

ഗവിയിലെ സുന്ദരിയായി വന്ന ശ്രിത

മികച്ച വേഷങ്ങളൊന്നുമില്ലാതെ നിരാശയായി ഇരിക്കുമ്പോഴാണ് ശ്രിതയെത്തേടി സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ വിളിയെത്തുന്നത്. മോഹന്‍ലാലും യുവാതരങ്ങളും അഭിനയിക്കുന്ന കൂതറ എന്ന ചിത്രത്തില്‍ ശ്രിത പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്.

 റാസ്പുടിന്‍

ഗവിയിലെ സുന്ദരിയായി വന്ന ശ്രിത

ജിനു ജി ഡാനിയേല്‍ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമായ റാസ്പുടിനിലും ശ്രിത പ്രധാന വേഷം ചെയ്യുന്നുണ്ട്. വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍ പ്രധാന പുരുഷ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, അജു വര്‍ഗ്ഗീസ്, ജോയ് മാത്യു എന്നിവരെല്ലാം ചിത്രത്തിലുണ്ട്. ചിത്രം അടുത്തു തന്നെ റീലീസ് ചെയ്യും.

ബ്ലൂ

ഗവിയിലെ സുന്ദരിയായി വന്ന ശ്രിത

ശ്രിത അഭിനയിക്കുന്ന മറ്റൊരു പുത്തന്‍ ചിത്രമാണ് ബ്ലൂ. ഈചിത്രത്തില്‍ ഒരു ആര്‍കിടെക്ടിന്റെ വേഷത്തിലാണ് ശ്രിത അഭിനയിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ വേണു നായരാണ് ഈ ചിത്രം ഒരുക്കുന്നത്. റഹ്മാന്‍ അപര്‍ണ നായര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X