ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ നായികയായി
ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ നായിക ശ്രീയാശരണ്‍ എന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ വന്‍ വിജയമായ ചിത്രം ഹിന്ദി പറയുമ്പോള്‍ നായകവേഷം തേടിയെത്തിയിരിക്കുന്നത് അജയ് ദേവ് ഗണിനാണ്. ചിത്രത്തിലൂടെ ശ്രീയാശരണ്‍ ബോളിവുഡിലേക്ക് മടങ്ങി വരും.
സിനിമയുടെ ഹിന്ദി പതിപ്പുമായി ബന്ധപ്പെട്ട കഥകളെല്ലാം അവസാനിപ്പിച്ച് ചിത്രം ഉണ്ടാകുമെന്ന വ്യക്തമായ സൂചന നല്‍കിയിരിക്കന്നത് മലയാള ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വാങ്ങിയിട്ടുള്ള കുമാര്‍ മംഗാട്ടാണ്. മലയാളത്തില്‍ മീന ചെയ്ത വേഷത്തിലേക്ക് ശ്രീയയെ കാസ്റ്റ് ചെയ്തതായി കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ നായികയായി
മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലര്‍ ചലച്ചിത്രമാണ് ദൃശ്യം.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2013 ലെ സൂപ്പര്‍ ഹിറ്റ് ചിത്രം.150 ദിവസം പിന്നിട്ടു തിയറ്ററില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിച്ചു

ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ നായികയായി
ദൃശ്യത്തിന്റെ കന്നട പതിപ്പില്‍സൂപ്പര്‍ സ്റ്റാര്‍ രവിചന്ദ്രന്‍ ആണ് നായകന്‍. മലയാള നടി നവ്യ നായറായിരുന്നു നായിക. ദൃശ്യ എന്നാണ് കന്നടയില്‍ ചിത്രത്തിന്റെ പേര്. പി. വാസു സംവിധാനം ചെയ്യുന്ന ചിത്രം
കന്നടയിലും സൂപ്പര്‍ ഹിറ്റായിരുന്നു.

ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ നായികയായി
ജോര്‍ജുകുട്ടിയെ തെലുങ്കില്‍ അവതരിപ്പിച്ചത് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷാണ് മീനയാണ് നായിക. ആശാ ശരത് അവതരിപ്പിച്ച പൊലീസ് ഓഫീസറായി എത്തുന്നത് മലയാളികളുടെ പ്രിയ നടി നദിയാ മൊയ്തുവായിരുന്നു

ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ നായികയായി
പാപനാശം എന്ന പേരില്‍ തമിഴില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കമല്‍ഹാസനാണ് നായകന്‍. മീന ചെയ്ത കഥാപാത്രം അവതരിപ്പിക്കുന്നത് ഗൗതമിയാണ്. ചിത്രത്തില്‍ ഐ.ജി. ഗീതാ പ്രഭാകറിന്റെ വേഷം മനോഹരമാക്കിയ ആശ ശരത് തന്നെയാണ് അവതരിപ്പിക്കുന്നത്.പാപനാശത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്


Click it and Unblock the Notifications











