»   » ഗോസിപ്പുകള്‍ക്ക് വിട, തെന്നിന്ത്യന്‍ സുന്ദരി ശ്രിയ ശരണ്‍ വിവാഹിതയായി! ചിത്രങ്ങളെല്ലാം എവിടെ പോയി?

ഗോസിപ്പുകള്‍ക്ക് വിട, തെന്നിന്ത്യന്‍ സുന്ദരി ശ്രിയ ശരണ്‍ വിവാഹിതയായി! ചിത്രങ്ങളെല്ലാം എവിടെ പോയി?

Written By:
Subscribe to Filmibeat Malayalam

നടിമാരുടെ വിവാഹത്തെ കുറിച്ച് പലതരത്തിലും ഗോസിപ്പുകള്‍ വന്നാല്‍ അതെല്ലാം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് പതിവാണ്. അക്കൂട്ടത്തില്‍ തെന്നിന്ത്യന്‍ നടി ശ്രിയ ശരണുമുണ്ട്. നടിയും റഷ്യന്‍ ടെന്നീസ് താരവുമായി പ്രണയത്തിലായിരുന്നെന്ന വാര്‍ത്ത പലപ്പോഴും പ്രചരിച്ചിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ മാര്‍ച്ച് 12 ന് ശ്രിയ കാമുകനായ ആേ്രന്ദ കൊഷിവും വിവാഹിതരായിരിക്കുകയാണ്. മുംബൈ അന്ധേരിയിലുള്ള വീട്ടില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങുകളില്‍ നടിയുടെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എന്നാല്‍ ഔദ്യാഗിക സ്ഥിതികരണം ഇനിയും വന്നിട്ടില്ല.

ശ്രിയ വിവാഹിതയായി?

നടി ശ്രിയ ശരണ്‍ വിവാഹിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രിയ വിവാഹിത ആയിരിക്കുകയാണെന്നാണ് പറയുന്നത്. അന്ധേരിയിലുള്ള വീട്ടില്‍ നിന്നും മാര്‍ച്ച് 12 ന് ശ്രിയയുടെ വിവാഹം കഴിഞ്ഞു. ശ്രിയയുടെ അടുത്ത കുടുംബാംഗങ്ങളും നടന്‍ മനോജ് ബാജ്‌പേയിയും ഭാര്യ ശബാനയും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. പാരമ്പര്യ ഹിന്ദു ആചാരപ്രകാരം ലളിതമായിട്ടായിരുന്നു ശ്രിയയുടെ വിവാഹം തുടങ്ങിയ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

ശ്രിയയുടെ വരന്‍

ശ്രിയയുടെ വിവാഹം സംബന്ധിച്ച് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത വരാറുണ്ടായിരുന്നു. റഷ്യന്‍ ടെന്നിസ് താരവും ബിസിനസ്സുകാരനുമായ ആേ്രന്ദ കൊഷീവിന്റെ പേരിനൊപ്പമായിരുന്നു ശ്രിയയുടെ പേരും വന്നത്. ഒടുവില്‍ അദ്ദേഹം തന്നെയാണ് ശ്രിയയുടെ വരന്‍. മൂന്ന് വര്‍ഷത്തിലേറെയായിരുന്നു ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. ശേഷം രണ്ട് പേരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയാണ് ഇപ്പോള്‍ വിവാഹം കഴിഞ്ഞിരിക്കുന്നത്. നടിയുടെ കുടുംബാംഗങ്ങള്‍ വാര്‍ത്ത സ്ഥിതികരിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ വിവാഹക്കാര്യം സത്യമാണെന്നാണ് പല റിപ്പോര്‍ട്ടുകളിലും പറയുന്നത്.

ചിത്രങ്ങളൊന്നുമില്ല..

ശ്രിയയുടെ പേരില്‍ പല വാര്‍ത്തകളും പ്രചരിച്ചിരുന്നെങ്കിലും ഇതുവരെ ആന്ദ്രേയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളൊന്നും പുറത്ത് വന്നിട്ടില്ലായിരുന്നു. തന്റെ സ്വകാര്യ ജീവിതം പൊതുഇടങ്ങളില്‍ നിന്നും മറച്ച് പിടിക്കാന്‍ ശ്രിയ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഇത്. വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത വന്നതോടെ ഇനി സോഷ്യല്‍ മീഡിയ വഴിയെങ്കിലും ഇരുവരുടെയും ചിത്രങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ് പലരും. നേരത്തെ നടിയുടെ വിവാഹക്കാര്യത്തെ കുറിച്ച് പറഞ്ഞ് നടിയുടെ അമ്മയും രംഗത്തെത്തിയിരുന്നു. ശ്രിയ പുതിയ സാരിയും ആഭരണങ്ങളും ഓഡര്‍ ചെയ്തിരുന്നതാണ് വാര്‍ത്തകളുടെ തുടക്കം. എന്നാല്‍ അത് സുഹൃത്തിന്റെ വിവാഹത്തിനാണെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.

ശ്രിയ ശരണ്‍

1982 ല്‍ ഹരിദ്വാറില്‍ നിന്നുമായിരുന്നു ശ്രിയ ശരണിന്റെ ജനനം.മോഡലുമായി തിളങ്ങി നിന്ന ശ്രിയ 2001 ലായിരുന്നു തെന്നിന്ത്യന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇഷ്ടം എന്ന തെലുങ്ക് സിനിമയായിരുന്നു ശ്രിയയുടെ ആദ്യ സിനിമ. പിന്നീട് തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്നു. പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടി ചിത്രം പോക്കിരിരാജയിലൂടെയായിരുന്നു ശ്രിയ മലയാളത്തില്‍ അഭിനയിച്ചത്. ശേഷം മോഹന്‍ലാലിന്റെ കാസിനോവ എന്ന സിനിമയിലും ശ്രിയ അഭിനയിച്ചിരുന്നു. കാര്‍ത്തിക് നേരന്റെ വരാനിരിക്കുന്ന നരഗാസുരന്‍ എന്ന സിനിമയാണ് ഇനി വരാനിരിക്കുന്ന ശ്രിയയുടെ സിനിമ.

ഗായത്രി നല്‍കിയ പണി..

അടുത്തിടെ ശ്രിയയുടെ ഗായത്രി എന്ന സിനിമ ഇന്റര്‍നെറ്റിലൂടെ ചോര്‍ന്നത് നടിയെ തളര്‍ത്തിയിരുന്നു. ശക്തമായ സ്ത്രീകഥാപാത്രവുമായെത്തിയ സിനിമയായിരുന്നു ഗായത്രി. സിനിമ നിര്‍മ്മിച്ചതും ശ്രിയ തന്നെയായിരുന്നു. എന്നാല്‍ സിനിമ റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ ഇന്റര്‍നെറ്റിലൂടെ പുറത്ത് എത്തുകയായിരുന്നു. രണ്ട് ലക്ഷത്തോളം ആളുകളായിരുന്നു സിനിമ ഇതിലൂടെ കണ്ടത്. ഇതറിഞ്ഞ് താന്‍ നിരാശയായി പോയ കാര്യം ശ്രിയ തുറന്ന് പറഞ്ഞിരുന്നു. വേറെ വഴി ഒന്നുമില്ലാതിരുന്നതിനാല്‍ അതങ്ങ് സഹിക്കാന്‍ തീരുമാനിച്ചെന്നും നടി സൂചിപ്പിച്ചു.

കാളിദാസിന്റെ പൂമരം കളക്ഷന്റെ കാര്യത്തിലും കിടിലനാക്കി! ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്?

പൂമരം റിലീസായതോടെ പണി തിരിച്ച് വാങ്ങി ട്രോളന്മാര്‍! കാളിദാസിനും പൂമരത്തിനുമുള്ള അവസാന ട്രോളുകള്‍..

English summary
Shriya Saran marries Russian boyfriend Andrei Koscheev

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X