ശ്രിയ ശരണ്‍ വിവാഹിതയായി! ആരാധകര്‍ കാത്തിരുന്നത് തന്നെ, വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും കാണാം!

ഗോസിപ്പുകളൊന്നും ഇനി വേണ്ട. ശ്രിയ ശരണിന്റെ വിവാഹം കഴിഞ്ഞു. നടിയുടെ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. നടി വിവാഹം കഴിച്ചെന്നും ഇല്ലെന്നും തരത്തിലായിരുന്നു റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും ഔദ്യോഗികമായ അറിയിപ്പുകളൊന്നും വന്നിട്ടില്ലായിരുന്നു. ഒടുവില്‍ നടി തന്നെ വിവാഹക്കാര്യം പറഞ്ഞിരിക്കുകയാണ്.

ഇതുവരെ കാമുകനൊപ്പമുള്ള ഒരു ചിത്രം പോലും പുറത്ത് വിടാതിരുന്ന ശ്രിയയുടെ വിവാഹചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ സോഷ്യല്‍ മീഡിയ വഴിയാണ് വിവാഹചിത്രങ്ങള്‍ പുറത്ത് വന്നത്. ശ്രിയയുടെ സുഹൃത്തും റഷ്യന്‍ ടെന്നീസ് താരവുമായ ആന്ദ്രേ കൊഷീവ് തന്നെയാണ് വരന്‍.

ശ്രിയ വിവാഹിതയായി

ശ്രിയ വിവാഹിതയായി

തെന്നിന്ത്യയില്‍ മറ്റൊരു താരവിവാഹം കൂടി കഴിഞ്ഞിരിക്കുകയാണ്. ഗോസിപ്പുകള്‍ക്കിടയില്‍ നിന്നും നടി ശ്രിയ ശരണാണ് വിവാഹിതയായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അന്ധേരിയിലുള്ള വീട്ടില്‍ നിന്നും മാര്‍ച്ച് 12 ന് ശ്രിയയുടെ വിവാഹം കഴിഞ്ഞതായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നടിയുടെ കുടുംബം ഔദ്യോഗികമായി വിവാഹത്തെ കുറിച്ച് ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ലായിരുന്നു. താന്‍ വിവാഹിതയായ കാര്യവും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും ശ്രിയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. മാര്‍ച്ച് 12 ന് അല്ല താന്‍ വിവാഹിതയായത്. മാര്‍ച്ച് 19 ന് രാജസ്ഥാനിലെ ഉദയപൂരില്‍ നിന്നുമാണെന്നുമാണ് ശ്രിയ പറയുന്നത്.

ശ്രിയയുടെ ഭര്‍ത്താവ്

ശ്രിയയുടെ ഭര്‍ത്താവ്

മുന്‍പ് ഗോസിപ്പ് കോളങ്ങളില്‍ ശ്രിയയുടെ പേരിനൊപ്പം എത്തിയ ആള്‍ തന്നെയാണ് നടിയെ വിവാഹം കഴിച്ചിരിക്കുന്നത്. റഷ്യന്‍ ടെന്നിസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേ കൊഷീവ് തന്നെയാണ് ശ്രിയയെ വിവാഹം കഴിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന ശ്രിയയുടെയും ആന്ദ്രേയുടെയും ചിത്രങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് കിട്ടിയിരുന്നില്ല. മാത്രമല്ല വിവാഹക്കാര്യം നടി തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു. വിവാഹ നിശ്ചയത്തിന്റെയും മെഹന്തി ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം വൈറലാവുകയും ചെയ്തിരുന്നു.

ലളിതമായ ചടങ്ങുകള്‍

ലളിതമായ ചടങ്ങുകള്‍

ഉദയ്പൂരില്‍ നടന്ന വിവാഹം പാരമ്പര്യ ഹിന്ദു ആചാര പ്രകാരമായിരുന്നു നടത്തിയിരുന്നത്. ഇരുകുടുംബത്തിന്റെയും സമ്മതത്തോടെയായിരുന്നു വിവാഹം. ശ്രിയയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. നടന്‍ മനോജ് ബാജ്‌പേയിയും ഭാര്യ ശബാനയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ വിവാഹ വാര്‍ത്തകളെ കുറിച്ച് ഒന്നും പറയാനില്ലെന്ന് കഴിഞ്ഞ ദിവസം നടി വ്യക്തമാക്കിയിരുന്നു. പിന്നാലെ തന്നെയാണ് വിവാഹം കഴിഞ്ഞ ചിത്രങ്ങള്‍ വന്നത്.

നടിയുടെ കരിയര്‍

നടിയുടെ കരിയര്‍

1982 ല്‍ ഹരിദ്വാറില്‍ നിന്നുമായിരുന്നു ശ്രിയ ശരണിന്റെ ജനനം. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ ശ്രിയ ക്യാമറയ്ക്ക് മുന്‍പില്‍ എത്തിയിരുന്നു. ആദ്യം ഒരു സംഗീത ആല്‍ബത്തിലായിരുന്നു ശ്രിയ അഭിനയിച്ചത്. മോഡലായി തിളങ്ങി നിന്ന ശ്രിയ 2001 ലായിരുന്നു ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഇഷ്ടം എന്ന തെലുങ്ക് സിനിമയിലൂടെയായിരുന്നു ശ്രിയയുടെ അരങ്ങേറ്റം. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നിങ്ങനെ അന്യഭാഷ സിനിമകളില്‍ സജീവമാണ്. മലയാളത്തിലും രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നു. കാര്‍ത്തിക് നരേന്റെ നരഗാസുരന്‍ എന്ന സിനിമയാണ് ശ്രിയയുടെ റിലീസിനൊരുങ്ങുന്ന സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X