വിവാഹത്തിന് ശേഷം എന്തൊരു മാറ്റമാണ്! കടൽ തീരത്ത് അതീവ ഗ്ലാമറായി തെന്നിന്ത്യൻ താര സുന്ദരി
തെന്നിന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു നടി ശ്രിയ ശരൺ. കോളിവുഡിലും മോളിവുഡിലും ടോളിവുഡിലും തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരറാണിയായി വാണിരുന്ന ശ്രിയ കഴിഞ്ഞ കുറച്ചുകാലമായി സിനിമയിൽ സജീവമല്ലായിരുന്നു. വിവാഹത്തിനു ശേഷം പൂർണ്ണമായും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്.

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരത്തിിന്റെ പുതിയ ചിത്രങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പുതിയ ചിത്രവുമായി ശ്രിയ എത്തിയിരിക്കുകയാണ്. കടലിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് ശ്രിയ പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രം ധരിച്ച് അധിമനോഹരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രിയയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കഴിഞ്ഞ ദിവസം സ്വിമ്മിംഗ് പൂളില്‍ നീന്തൂന്ന വീഡിയോ നടി പങ്കുവെച്ചിരുന്നു. അവധി ആഘോഷത്തിനായി കേരളത്തിൽ എത്തിയതായിരുന്നു താരം. ശ്രിയയുടെ അമ്മയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. 2018 മർച്ചിലായിരുന്നു റഷ്യൻ സ്വദേശിയും ടെന്നീസ് താരവുമായ ആന്‌ഡ്രേയ് കൊഷ്ചീവിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനു ശേഷം ഭർത്താവിനോടൊപ്പം സ്പെയിനിലെ ബാഴ്സലോണയിലാണ് താരം താമസിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നെങ്കിൽ സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്.


Click it and Unblock the Notifications











