ശ്രിയ ശരണിന്റെ പുതിയ വിശേഷം ഇതാണ്! ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

തെന്നിന്ത്യയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തിളങ്ങിയ നായികയാണ് ശ്രിയ ശരണ്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ഗ്ലാമര്‍ റോളുകളിലാണ് ശ്രിയ ശരണ്‍ കൂടുതല്‍ തിളങ്ങിയിരുന്നത്. മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുള താരമാണ് ശ്രിയ ശരണ്‍. ഭര്‍ത്താവിനൊപ്പമുളള വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി എത്താറുണ്ട്. അടുത്തിടെ ശ്രിയയ്‌ക്കെതിരെ മോശം കമന്റിട്ടവന് ഭര്‍ത്താവ് നല്‍കിയ മറുപടി വൈറലായിരുന്നു.

shriyasaran

ഇതിന് പിന്നാലെ ശ്രിയ പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. ഇത്തവണ വിജയകരമായി ഒരു കേക്ക് ഉണ്ടാക്കിയതിന്റെ വീഡിയോ ആണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമായുണ്ടാക്കിയ കേക്കിനുളള റെസിപ്പിയും ടിപ്പും പറഞ്ഞു നല്‍കിയ സുഹൃത്തിന് ശ്രിയ നന്ദി അറിയിച്ചിട്ടുമുണ്ട്. നടിയുടെ പുതിയ പോസ്റ്റ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

അതേസമയം റഷ്യന്‍ സ്വദേശി ആന്‍ഡ്ര കൊശ്ചീവാണ് ശ്രിയ ശരണിനെ വിവാഹം കഴിച്ചത്. തെന്നിന്ത്യയിലെ മുന്‍നിര നായികയായി തിളങ്ങിയ നടി വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു. സ്‌പെയിനിലാണ് ഇവര്‍ സ്ഥിര താമസമാക്കിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുളള ചിത്രങ്ങളെല്ലാം ശ്രിയ ശരണ്‍ പങ്കുവെക്കാറുണ്ട്. കാര്‍ത്തിക്ക് നരേന്‍ സംവിധാനം ചെയ്ത നരകാസുരന്‍ ആണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.

അരവിന്ദ് സാമി, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നരകാസുരന് പുറമെ തമിഴില്‍ സണ്ടക്കാരി, ഹിന്ദിയില്‍ തട്ക എന്നീ ചിത്രങ്ങളും ശ്രിയ ശരണിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. ബോളിവുഡില്‍ സബ് കുശല്‍ മംഗള്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സിനിമയില്‍ ഒരു ഗാന രംഗത്താണ് നടി പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ കാസനോവ, മമ്മൂട്ടിയുടെ പോക്കിരിരാജ തുടങ്ങിയ സിനിമകളിലാണ് നടി അഭിനയിച്ചിരുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ശ്രിയ ശരണ്‍ കൂടുതല്‍ സജീവമായിരുന്നത്.

Read more about: shriya saran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X