തിരുവനന്തപുരത്ത് അവധി ആഘോഷിച്ച് ശ്രിയ ശരണ്‍! സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിച്ച് താരം! വീഡിയോ
തെന്നിന്ത്യയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരണ്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ഗ്ലാമര്‍ വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷം സിനിമ വിട്ട നടി സോഷ്യല്‍ മീഡിയയിലാണ് കൂടുതല്‍ സജീവമായിരുന്നത്. സുഹൃത്തുക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുളള ചിത്രങ്ങളെല്ലാം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ശ്രിയ ശരണ്‍ പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലായിരുന്നു. അവധി ആഘോഷിക്കാനായി കേരളത്തില്‍ എത്തിയപ്പോള്‍ എടുത്ത വീഡിയോ ആണ് നടി പോസ്റ്റ് ചെയ്തിരുന്നത്. കുടുംബ സമേതം തിരുവനന്തപുരത്താണ് നടി എത്തിയത്. ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ നീന്തൂന്ന വീഡിയോ ആണ് നടി പങ്കുവെച്ചത്. ശ്രിയയുടെ അമ്മയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
റഷ്യന്‍ സ്വദേശി ആന്‍ഡ്ര കൊശ്ചീവാണ് ശ്രിയയെ വിവാഹം കഴിച്ചത്. തെന്നിന്ത്യയിലെ മുന്‍നിര നായികയായി തിളങ്ങിയ നടി 2017ല്‍ ഗൗതമി പുത്ര എന്ന തെലുങ്ക് ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ധനുഷ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്കിലൂടെ നടി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Click it and Unblock the Notifications











