For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രിയ ശരണിന്‍റെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീല കമന്‍റ്! ഞെട്ടിക്കുന്ന മറുപടി നല്‍കി ഭര്‍ത്താവ്!

  |

  മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്ത് അഭിനയിച്ച പോക്കിരിരാജയിലൂടെയാണ് ശ്രിയ ശരണ്‍ മലയാളത്തിലേക്ക് എത്തിയത്. പൃഥ്വിരാജിന്റെ കാമുകി വേഷമായിരുന്നു താരത്തിന്റേത്. സിനിമയിലെ ഗാനങ്ങളും താരത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ ചിത്രമായ കാസനോവയിലും ശ്രിയ വേഷമിട്ടിരുന്നു. ബോളിവുഡിലും തെലുങ്കിലും തമിഴിലുമൊക്കെയായി സജീവമായ താരത്തിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  ഗ്ലാമറസ് പ്രകടനങ്ങളുമായും താരമെത്താറുണ്ട്. വസ്ത്രധാരണത്തിന്‍റെ പേരില്‍ താരത്തിനെതിരെകടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോയുമായി താരമെത്തിയിരുന്നു അതിനിടയില്‍ ഒരാള്‍ നല്‍കിയ കമന്‍റും അതിന് താരത്തിന്‍റെ ഭര്‍ത്താവായ ആൻഡ്രിയ കൊസ്ചീവ് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  ശരീരഭാഗത്തെക്കുറിച്ച്

  ശരീരഭാഗത്തെക്കുറിച്ച്

  ഗ്ലാമറസ് വേഷങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ശ്രിയയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞ ദിവസത്തെ വീഡിയോയ്ക്ക് കീഴിലും അശ്ലീല കമന്റുകളുണ്ടായിരുന്നു. ഇതേക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കിടിലന്‍ മറുപടിയാണ് ഭര്‍ത്താവ് നല്‍കിയത്. ആ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാറിടത്തെക്കുറിച്ച് പറഞ്ഞായിരുന്നു കമന്റ്.

  ആദ്യം ഞെട്ടി

  ആദ്യം ഞെട്ടി

  നിങ്ങള്‍ പറഞ്ഞ് ഞാന്‍ അംഗീകരിക്കുന്നു. ആ പറഞ്ഞത് ശരിയാണ്. അത് സൂപ്പറാണ്. അതേക്കുറിച്ചുള്ള കൂടുതല്‍ കമന്റുകള്‍ പറയൂ. നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നുമുള്ള മറുപടിയായിരുന്നു ശ്രിയയുടെ ഭര്‍ത്താവ് നല്‍കിയത്. ഈ മറുപടി കേട്ട് ശ്രിയ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് പൊട്ടിച്ചിരിക്കുകയായിരുന്നു. അടുത്തിടെ ഭര്‍ത്താവിനേയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു.

  ആശുപത്രിയിലെ ദുരനുഭവം

  ആശുപത്രിയിലെ ദുരനുഭവം

  ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർമാർ ഞങ്ങളോട് വളരെ വേഗം തന്നെ അവിടെ നിന്ന് പോകാൻ പറഞ്ഞു. കൊറോണ ബാധിച്ചിട്ടില്ലെങ്കിൽ ഇവിടെ നിന്ന് പകരാൻ സാധ്യതയുണ്ട് എന്നാണ് അവർ പറഞ്ഞത്. തുടർന്ന് വീട്ടിൽതന്നെ ഐസോലോഷനിൽ കഴിയാൻ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികിത്സയും എടുത്തത്. വെവ്വേറെ മുറികളിൽ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടുവെന്നും ശ്രിയ പറഞ്ഞിരുന്നു.

  ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞത്

  ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞത്

  ആന്‍ഡ്രേയും ശ്രിയയും തമ്മിലുള്ള വിവാഹം 2018ലായിരുന്നു. ഭര്‍ത്താവിനെക്കുറിച്ച് വാചാലയായി ഇടയ്ത്ത് താരമെത്തിയിരുന്നു. അദ്ദേഹത്തെപ്പോലൊരു പങ്കാളിയെ കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണ്. സങ്കടവും സന്തോഷവുമെല്ലാം പങ്കുവെക്കാന്‍ കഴിയുന്നുണ്ട്. മാനസികമായി തളരുകയോ വിഷമിക്കുകയോ ചെയ്യുമ്പോള്‍ ചേര്‍ത്തുപിടിക്കാറുണ്ട് അദ്ദേഹം. ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് അദ്ദേഹമെന്നുമായിരുന്നു മുന്‍പ് താരം പറഞ്ഞത്.

  അറിയില്ലായിരുന്നു

  അറിയില്ലായിരുന്നു

  മാലിദ്വീപില്‍ വെച്ചാണ് താന്‍ ആന്‍ഡ്രയെ ആദ്യം കണ്ടതെന്നും ശ്രിയ പറഞ്ഞിരുന്നു. താനൊരു അഭിനേത്രിയാണെന്ന കാര്യം അന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. പിന്നീടാണ് സിനിമകളെക്കുറിച്ച് ചോദിച്ച് അദ്ദേഹം കണ്ടത്. പിന്നീട് അര്‍ജുനിലെ ഗാനരംഗം ചിത്രീകരിച്ച സ്ഥലത്തേക്ക് അദ്ദേഹം തന്നെ കൂട്ടിക്കൊണ്ട് പോയിരുന്നു. ഈ സ്ഥലം ഓര്‍മ്മയുണ്ടോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. തനിക്ക് ഓര്‍മ്മയില്ലെന്ന് പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം അര്‍ജുനിലെ രംഗങ്ങളെക്കുറിച്ച് പറഞ്ഞത്. ആ സിനിമ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവിതത്തിലെ മനോഹരമായൊരു അനുഭവമായിരുന്നു അതെന്നും താരം പറഞ്ഞിരുന്നു.

  English summary
  Shriya Saran's husband's funny response to negative comment about her body
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X