മഴയില്‍ ആടിപ്പാടി ശ്രിയ ശരണ്‍! ബാല്‍ക്കണിയിലെ മഴനൃത്ത വീഡിയോ വൈറല്‍! വിമര്‍ശനങ്ങളുടെ പെരുമഴയാണ്!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് ശ്രിയ ശരണ്‍. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ താരം പ്രേക്ഷകരുടെ സ്വന്തം താരമായി മാറിയത്. ഗ്ലാമറസ് രംഗങ്ങളിലും അഭിനയിക്കാറുണ്ട് ശ്രിയ. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവുണ്ടെന്ന്് തെളിയിച്ചാണ് താരം മുന്നേറുന്നത്. സിനിമയ്ക്ക് പുറമേ സ്റ്റേജ് പരിപാടികളിലും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഇതിനകം തന്നെ ഈ താരത്തിന് ലഭിച്ചിരുന്നു.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
കഴിഞ്ഞ ദിവസം ശ്രിയ പങ്കുവെച്ച മഴനൃത്തത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ ശ്രദ്ധേയമായി മാറിയത്. ബാഴ്‌സലോണയിലെ മഴ ആസ്വദിക്കുന്നതിനിയിലാണ് ബാല്‍ക്കണിയില്‍ വെച്ച് താരം ചുവടുവെച്ചത്. മഴയെ ഇങ്ങനേയും വരവേല്‍ക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

മമ്മൂട്ടി- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ പോക്കിരിരാജയിലൂടെയാണ് ശ്രിയ ശരണ്‍ മലയാളത്തിലേക്ക് എത്തിയത്. പൃഥ്വിരാജിന്റെ കാമുകി വേഷമായിരുന്നു താരത്തിന്റേത്. സിനിമയിലെ ഗാനങ്ങളും താരത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ ചിത്രമായ കാസനോവയിലും ശ്രിയ വേഷമിട്ടിരുന്നു. ബോളിവുഡിലും തെലുങ്കിലും തമിഴിലുമൊക്കെയായി സജീവമായ താരത്തിന് വൈവിധ്യമാര്‍ന്ന അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോ വൈറലായി മാറിയതിന് പിന്നാലെയായി വിമര്‍ശകരും എത്തിയിട്ടുണ്ട്. അടിവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും വീഡിയോയ്ക്ക് കീഴിലുണ്ട്. ശിയ ശരണിന്റെ മഴനൃത്തം വീഡിയോ കാണാം.


Click it and Unblock the Notifications











