മിസ് യു അമ്മ! കർവ ചൗത് ദിനത്തിൽ ഭർത്താവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര സുന്ദരിയാണ് ശ്രിയ ശരൺ. മലയാളം, തമിഴ്, തെലുങ്ക് , ബോളിവുഡ് തുടങ്ങിയ ഭാഷകളിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിരുന്നു. റഷ്യൻ വ്യാവസായിയും ടെന്നീസ് താരവുമായ ആൻഡ്രേയ് കൊഷ്ചീവുമായുള്ള വിവാഹത്തിനെ തുടർന്ന് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ കറ് വ ചൗത്ത് ആഘോഷ ചിത്രങ്ങളാണ്. തന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കായി ആശംസയും താരം നേർന്നിട്ടുണ്ട്.'' എല്ലാവർക്കും ബാഴ്സിലോണയിൽ നിന്നും എന്റ കറ്വ ചൗത്ത് ആശംസകൾ. അമ്മയെ മിസ്സ് ചെയ്യുന്നു. അമ്മ സമ്മാനിച്ച അതമനോഹരമായ സാരിയാണിത്. ശ്രിയയെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന കൊഷ്ചീവിന്റെ ചിത്രത്തിനോടൊപ്പമായിരുന്നു താരത്തിന്റെ ഹൃദയ സ്പർശിയായ കുറിപ്പ്. ഭർത്താവിന്റ ആരോഗ്യത്തിനായി ഭാര്യമാർ അനുഷ്ഠിക്കുന്ന വ്രതമാണിത്.
2018 മാർച്ചിലായിരുന്നു ശ്രിയയും റഷ്യൻ വ്യവസായിയും ടെന്നീസ് താരവുമായ ആൻഡ്രേയ് കൊഷ്ചീവും വിവാഹിതരാകുന്നത്. 2001ൽ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്ത് എത്തുന്നത്. ദൃശ്യത്തിന്റെ ബോളിവുഡ് പതിപ്പിലാണ് ഏറ്റവും ഒടുവിൽ അവസാനിച്ചത്. ഇപ്പോൾ ഭർത്താവിനോടൊപ്പം സ്പെയിനിലാണ് താമസം.


Click it and Unblock the Notifications











