ശ്രിയ ശരൺ റഷ്യയിൽ!! വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം, കാണൂ
റഷ്യൽ നിന്നുമുള്ള നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
തെന്നിന്ത്യൻ താരമായിട്ടു പോലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ശ്രിയ ശരൺ. മലയാളത്തിൽ അത്രയധികം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ് ശ്രിയ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയത്. മലയാളം തെലുങ്ക് , തമിഴ് സിനിമകളിൽ സജീവമായ താരം പോക്കിരിരാജ, കാസിനോവ എന്നി ചിത്രങ്ങളിൽ മാത്രമാണ് മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ സൂപ്പർ താരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു ഇത്.
2018 മാർച്ചിലായിരുന്നു ശ്രിയയുടേയും റഷ്യൻ ടെന്നീസ് താരവും ബിസിനസ്സുകാരനുമായ അന്ദ്രേ കൊഷീവിൻഡറെ വിവാഹം. ഇതിനു ശേഷം താരത്തിനെ കുറിച്ച് അധികം വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിവും നടിയെ കാണാനില്ലായിരുന്നു. ഇപ്പോഴിത നടി മടങ്ങി വന്നിരിക്കുകയാണ്. റഷ്യൽ നിന്നുമുള്ള നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടി തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

രഹസ്യ വിവാഹം
അന്ധേരിയിലുളള വീട്ടിൽവെച്ച് മാർച്ച് 12 നായിരുന്നു ശ്രിയ-ആന്ദ്രേ വിവാഹം. മാധ്യമങ്ങളെ വരെ വെട്ടിച്ച് വളരെ രഹസ്യമായിട്ടായിരുന്നു നടിയുടെ വിവാഹ നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വിവാഹത്തിന് ശേഷം ഏറെ കഴിഞ്ഞാണ് ചിത്രങ്ങളും വീഡിയോയും താരം പുറത്തു വിട്ടത്. കൂടാതെ വിവാഹത്തെ കുറിച്ച് വീട്ടുകാരാരും പ്രതികരിച്ചിരുന്നില്ല.

ഭർത്താവിന്റെ ചിത്രങ്ങൾ രഹസ്യമാക്കി
വിവാഹ തീയതിയെ കുറിച്ചും മറ്റും ഒരുപാട് അഭ്യൂഹങ്ങൾ ഫ്രചരിച്ചിരുന്നു. വിവാഹം മുംബൈയിൽ വെച്ചല്ലെന്നും മാർച്ച് 19 ന് രാജസ്ഥാനിലെ ഉദയപൂരിൽവെച്ചാണ് നടന്നതെന്നും ശ്രിയ തന്നെ വെളിപ്പെടുത്തിയിരുന്നു. അതേസമയം വിവാഹത്തിനു ശേഷം ഭർത്താവുമായിട്ടുളള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നില്ല. ഒരേയൊരു വിവാഹ ചിത്രമാണ് സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. താരത്തിനേയും ഭർത്താവിനേയും തിരഞ്ഞ് പ്രേക്ഷകർ ഒരുപാട് നടന്നിരുന്നു.

മോസ്ക്കോയിൽ നിന്നുളള ചിത്രങ്ങൾ
വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ മോസ്ക്കോയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിവാഹ ശേഷം ഇതാദ്യമായിട്ടാണ് ഭർത്താവിന്റെ നാടായ റഷ്യയിലെ മോസ്ക്കോയിൽ താരം എത്തുന്നത്. ഇന്ത്യ ടുഡെയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോസ്ക്കോയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളിലും താരം ഒറ്റയ്ക്കാണ് എത്തിയിരിക്കുന്നത്.

ഗോസിപ്പ് കോളങ്ങിൽ
ശ്രിയയും അന്ദ്രേയും ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യമായിരുന്നു. മൂന്ന് വർഷത്തെ പ്രണയത്തിനെടുവിലാണ് താരങ്ങൾ വിവാഹിതരാകുന്നത്. അതേസമയം വിവാഹത്തിനു മുൻപും ശേഷവുമുളള ഇവരുടെ ചിത്രങ്ങൾ പപ്പരാസി കണ്ണുകളിൽ പതിഞ്ഞിട്ടില്ലായിരുന്നു എന്നത് ഏറെ ശ്രദ്ധയമാണ്. എന്നാൽ വിവാഹ ആഘോഷത്തിന്റേയും മെഹന്തി ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വിവാഹം ഹിന്ദു ആചാര പ്രകാരം
ഹിന്ദു ആചാര പ്രകാരം ഉയയപൂരിൽവെച്ചായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടേയും വീട്ടുകാരുടെ ഇഷ്ടത്തോടെയും സമ്മതത്തോടെയുമായിരുന്നു വിവാഹം. ശ്രിയയുടെ അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിന് പങ്കടുത്തത്. നടൻ മനോജ് ബാജ്പേയിയും ഭാര്യ ശബാനയും വിവാഹത്തിനെത്തിയിരുന്നു.


Click it and Unblock the Notifications