35 വയസ്സ് കഴിഞ്ഞാലെന്താ.. ഇനിയും അഭിനയിക്കും, അവസാനം വരെ അഭിനയിക്കുമെന്ന് പൃഥ്വിരാജിന്റെ നായിക
മലയാളത്തില്‍ മമ്മൂട്ടി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത് പോലെ തെന്നിന്ത്യയില്‍ ചില നായികമാരുണ്ട്, സൗന്ദര്യം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്നവര്‍. നയന്‍താര, തൃഷ കൃഷ്ണ ശ്രിയ ശരണ്‍ എന്നിവരൊക്കെ ആ പട്ടികയില്‍ പെടും. 30 പിന്നിട്ടിട്ടും സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇവര്‍.
എന്നാല്‍ ശ്രിയ ശരണിന് മാത്രം കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങള്‍ വളരെ മോശമായിരുന്നു. അത് പരിഹരിച്ച് നാല് ചിത്രങ്ങളുമായണ് ശ്രിയ 2018 തുടങ്ങിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇങ്ങനെ തന്നെ അഭിനയിക്കുമെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ശ്രിയ പറഞ്ഞു. ഭാവി പരിപാടിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പ്രതികരിക്കുകയായിരുന്നു ശ്രിയ.

പടം കുടറവാണ്
ഇപ്പോള്‍ ശ്രിയയ്ക്ക് താരമതമ്യേനെ സിനിമകള്‍ കുറവാണ് എന്നാല്‍ ഭാവിയില്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് നടിയ്ക്ക് വ്യക്തമായ ധാരണകളുണ്ട്.

എല്ലായിടത്തും ശ്രദ്ധ നേടിയ നടി
തമിഴില്‍ രജനികാന്തിന്റെ നായികയായി അഭിനയിച്ച ശ്രിയ തമിഴിനു പുറമെ തെലുങ്കിലും കന്നടയിലും ശ്രദ്ധ നേടിയിരുന്നു. വിരളിലെണ്ണാവുന്നത്ര ഹിന്ദി ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച ശ്രിയ രണ്ട് സിനിമകള്‍ക്ക് വേണ്ടി മലയാളത്തിലും എത്തിയിട്ടുണ്ട്.

മലയാളത്തില്‍
വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജ എന്ന ചിത്രത്തിലൂടെയാണ് ശ്രിയയുടെ മലയാളം അരങ്ങേറ്റം. മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രമായ ചിത്രത്തില്‍, പൃഥ്വിയുടെ നായികയായിട്ടാണ് ശ്രിയ വന്നത്. തുടര്‍ന്ന് കാസനോവ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും അഭിനയിച്ചു.

പ്രായം കൂടുന്നു
അടുത്തിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ശ്രിയയോട് 'നിങ്ങള്‍ക്ക് ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞില്ലേ.. 30 വയസ്സ് കഴിഞ്ഞാല്‍ നായികമാര്‍ക്ക് സിനിമയില്‍ നിലനില്‍പ്പില്ലല്ലോ.. ഭാവിയില്‍ സിനിമ അഭിനയിക്കുമോ?' എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും അഭിനയിക്കുമെന്ന് നടി പ്രതികരിച്ചു. അവസാനം വരെയും ഞാന്‍ അഭിനയിച്ചുകൊണ്ടിയിരിയ്ക്കുമെന്നും നടി പറഞ്ഞു.

ഇവിടെ എന്താ പ്രശ്‌നം
എത്ര വര്‍ഷമായാലും, എത്ര വയസ്സായാലും ഞാന്‍ അഭിനയിച്ചുകൊണ്ടേയിരിയ്ക്കും. ഹോളിവുഡിലും ബോളിവുഡിലുമൊക്കെ 50, 60 കഴിഞ്ഞവര്‍ പോലും മുഖ്യ കഥാപാത്രങ്ങളെ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നു. എന്തുകൊണ്ട് സൗത്ത് ഇന്ത്യയില്‍ സാധ്യമല്ല എന്നായിരുന്നു ശ്രിയയുടെ മറുചോദ്യം.

പ്രായത്തിലെന്തിരിക്കുന്നു
എന്തൊക്കെ പറഞ്ഞാലും ശ്രിയ ശരണിനെ പ്രശംസിക്കാതിരിക്കാന്‍ വയ്യ. 35 വയസ്സ് കഴിഞ്ഞിട്ടും ഹോട്ട് ആന്റ് സെക്‌സി നായികയാണ് ഇന്നും ശ്രിയ. ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല!!

പുതിയ ചിത്രങ്ങള്‍
ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങളുമായി തിരക്കിലാണ് നിലവില്‍ ശ്രിയ ശരണ്‍. ഗായത്രി, വീര ഭോഗ വസന്ത രായലു എന്നിവയാണ് തെലുങ്ക് ചിത്രങ്ങള്‍. നരകാസുരന്‍ എന്ന തമിഴ് ചിത്രവും ടഡ്ക എന്ന ഹിന്ദി സിനിമയും ശ്രിയ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications