മലരാകാന്‍ ശ്രുതി ഹസന് കോടികള്‍ പ്രതിഫലം, എത്ര?
സമീപകാലത്ത് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് പ്രേമം എന്ന ചിത്രത്തിലെ മലര്‍ മിസ്. പുതുമുഖ താരം സായി പല്ലവിയാണ് മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസനാണ് മലര്‍ മിസ് ആകുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി ശ്രുതി വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?, ഒന്നരക്കോടി!

മലരാകാന്‍ ശ്രുതി ഹസന് കോടികള്‍ പ്രതിഫലം, എത്ര?
സമീപകാലത്ത് ശ്രുതി തെലുങ്കില്‍ ചെയ്ത സിനിമകളെല്ലാം ബോക്‌സോഫീസില്‍ മികച്ച വിജയങ്ങളായിരുന്നു. ഒടുവില്‍ റിലീസായ ശ്രീമദ്ഗുഡുവും മികച്ച വിജയം നേടി. ഈ പശ്ചാത്തലത്തിലാണ് ശ്രുതിയ്ക്ക് തെലുങ്കില്‍ നിന്ന് വന്‍ പ്രതിഫലം ലഭിയ്ക്കുന്നത്

മലരാകാന്‍ ശ്രുതി ഹസന് കോടികള്‍ പ്രതിഫലം, എത്ര?
മജ്‌നു എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധാകൃഷ്ണന്‍ നിര്‍മിയ്ക്കുന്ന ചിത്രം ചാന്തു മൊണ്ടേതിയാണ് സംവിധാനം ചെയ്യുന്നത്

മലരാകാന്‍ ശ്രുതി ഹസന് കോടികള്‍ പ്രതിഫലം, എത്ര?
മലയാളത്തില്‍ തരംഗമായ മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ വേണ്ടി ശ്രുതി ഗെറ്റപ്പില്‍ വലിയ മാറ്റം വരുത്തുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ് ശ്രുതിയിപ്പോള്‍

മലരാകാന്‍ ശ്രുതി ഹസന് കോടികള്‍ പ്രതിഫലം, എത്ര?
നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജായി നാഗ ചൈതന്യ എത്തുന്ന ചിത്രത്തില്‍ മേരി ആകുന്നത് അനുപമ പരമേശ്വരന്‍ തന്നെയാണ്. അമൈറ ദസ്തറാണ് സെലിന്റെ വേഷം ചെയ്യുന്നത്.


Click it and Unblock the Notifications