ഭര്‍ത്താവിന്റെ കൊല; ശ്രുതിയെ പോലീസ് കുടുക്കിയതിങ്ങനെ
നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെ കൊന്ന നടിയെ പോലീസ് പിടച്ചത് നീണ്ട നാളത്തെ ശ്രമത്തിന് ശേഷം. തമിഴ്, കന്നട സിനിമകളിലെ സാന്നിധ്യമായ ശ്രുതി ചന്ദ്രലേഖയാണ് ഭര്‍ത്താവ് റൊണാള്‍ പീറ്റര്‍ പ്രിന്‍സോയെ കൊന്നത്.
കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂരില്‍ വച്ച് ശ്രുതിയെ പോലീസ് അറസ്റ്റ് ചെയതത്. കഴിഞ്ഞ ഒമ്പത് മാസമായി ശ്രുതി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.

സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞ സമയം. ബിസിനസുകളെല്ലാം പ്രതിസന്ധികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കാലം... ഈ സമയത്താണ് അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായത്. തുടര്‍ന്ന് ചില സഹായികളുടെ സഹായത്തോടെ ശ്രുതി പീറ്റര്‍ പ്രിന്‍സോയെ വധിക്കുകയായിരുന്നു.
പീറ്ററിന്‍റെ മുന്‍ ബിസിനസ് പാര്‍ട്ടണറായിരുന്നു കൊലപാതകത്തില്‍ ശ്രുതിയുടെ പ്രധാന സഹായി. രണ്ട് പേരും കൂടി പീറ്റര്‍ പ്രിന്‍സോയെ കൊന്ന് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിക്കടുത്ത് പാളയംകോട്ടൈ എന്ന സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു.
കഴിഞ്ഞ കുറേ നാളുകളായി ശ്രുതിയുടെ ഫോണ്‍കോളുകള്‍ നിരീക്ഷിച്ചുവരികയായിരുന്നു. ബാംഗ്ലൂരുള്ള രമേഷ് എന്നയാളുമായി ഇവര്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. രമേശിനെ ഉപയോഗിച്ചാണ് പോലീസ് ശ്രുതിയെ കുടുക്കിയത്. അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് ഭര്‍ത്താവിനെ കൊന്നതെന്ന് ശ്രുതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.


Click it and Unblock the Notifications











