വിമാനത്തില്‍ ശ്രുതിയുടെ ഡാന്‍സ് പ്രാക്ടീസ് !
മികച്ച പെര്‍ഫോര്‍മറാണ് താനെന്ന് നടി ശ്രുതി ഹസ്സന്‍ തെളിയിച്ച് കഴിഞ്ഞതാണ്. ഇത്തവണത്തെ സൗത്ത് ഫിലിംഫെയര്‍ പുരസ്‌കാരവേദിയിലും ശ്രുതി തന്റെ നൃത്ത പാടവം തെളിയിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി പല വേദികളിലും ശ്രുതി ലൈവ് പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം ആരാധകരില്‍ നിന്നും പ്രശംസയും പിന്തുണയും ശ്രുതിയ്ക്ക് ലഭിയ്ക്കുന്നുമുണ്ട്.
അടുത്തിടെയുള്ള പല പരിപാടികള്‍ക്കുമായി ചില ഫാസ്റ്റ് നമ്പറുകളും കൊലവെറി ഡിയും തെലുങ്കുമുള്‍പ്പെടെയുള്ള തന്റെ ചിത്രങ്ങളിലെ തന്നെ ഗാനങ്ങളുമാണ് ശ്രുതി തിരഞ്ഞെടുത്തിരുന്നത്.

ഷൂട്ടിങ് തിരക്കുകളില്‍ക്കിടയിലാണ് ശ്രുതി ഡാന്‍സ് റിഹേഴ്‌സലുകള്‍ നടത്തുന്നതും പരിപാടികള്‍ അവതരിപ്പിക്കുന്നതും. അടുത്തിടെ ഫിലിംഫേര്‍ പരിപാടിയ്ക്ക് താനെത്തിയത് കാരായ്ക്കുടിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നായിരുന്നുവെന്ന് ശ്രുതി പറയുന്നു.
വിശാല്‍ നായകനാകുന്ന പൂജൈ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും ചെന്നൈയിലേയ്ക്ക് പുറപ്പെട്ട ശ്രുതി വിമാനത്തിലായിരുന്നു യാത്രചെയ്ത്. യാത്രക്കിടയിലും സ്റ്റേജ് പരിപാടിയെക്കുറിച്ച് ഓര്‍ത്ത് ടെന്‍ഷനായ താന്‍ ഇരുന്ന ഇരുപ്പില്‍ തന്റെ ശരീരചലനങ്ങളും മുദ്രകളുമെല്ലാം ശരിയാക്കുകയായിരുന്നുവെന്ന് ശ്രുതി പറയുന്നു. തന്റെ ഇരുന്നുകൊണ്ടുള്ള ഡാന്‍സ് പ്രാക്ടീസ് കാരണം അടുത്തിരുന്ന യാത്രക്കാരന്‍ ആകെ വലഞ്ഞുപോയെന്നും ശ്രുതി പറയുന്നു.
തിരക്കുകളില്‍ക്കിടയില്‍ ലൈല് പെര്‍ഫോര്‍മെന്‍സുകള്‍ക്ക് പരിശീലനം നേടുന്നതും അവ അവതരിപ്പിക്കുന്നതുമെല്ലാം വലിയ പ്രയാമുള്ള കാര്യമാണ്. പക്ഷേ ഡാന്‍സ് എനിയ്ക്കിഷ്ടമാണ്, അത് ലൈവായി ചെയ്യുന്നത് അതിനേക്കാള്‍ ഇഷ്ടമാണ്- ശ്രുതി പറയുന്നു.


Click it and Unblock the Notifications











