ശ്രുതി ഹസന്‍ ഷോപ്പില്‍ കയറി ബഹളം ഉണ്ടാക്കിയെന്ന്
ഉലക നായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസന്‍ വാര്‍ത്തകളില്‍ നിന്ന് ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു മാളില്‍ കയറി കച്ചറയുണ്ടാക്കിയെന്നാണ് കേള്‍ക്കുന്നത്.
ചെന്നൈയില്‍ ഒരു അവാര്‍ഡ് ഫങ്ഷന് എത്തിയതായിരുന്നത്രെ ശ്രുതി. പരിപാടിയുടെ റിഹേഴ്‌സല്‍ എല്ലാം കഴിഞ്ഞപ്പോള്‍ സിറ്റിയിലെ ഒരു ഷോപ്പിങ് മാളില്‍ ചെറിയൊരു ഷോപ്പിങിനിറങ്ങിയതായിരുന്നു താരം. കുറച്ച് മേക്കപ്പ് സാധനങ്ങള്‍ വാങ്ങുക എന്നതായിരുന്നു ഷോപ്പിങിന്റെ ലക്ഷ്യം.

എന്നാല്‍ ശ്രുതി തിരക്കെത്തിയെത്തിയ മേക്കപ്പ് സാധനം ആ കടയില്‍ ഉണ്ടയിരുന്നില്ല. ഇതേ ചൊല്ലി സെയില്‍സ് മാനുമായി ബഹളമുണ്ടാക്കിയെന്നാണ് കേള്‍ക്കുന്നത്. ഷോപ്പിനകത്ത് കയറിയായിരുന്നത്രെ ശ്രുതിയുടെ കച്ചറ.
തമിഴില്‍ അധികം തിളങ്ങാന്‍ കഴിയാതെ പോയ നടി തെലുങ്ക് കന്നട ചിത്രങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. അതോടെ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ശ്രതി അടുത്തിടെ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു തുടങ്ങി. അച്ഛനെ കടത്തിവെട്ടുന്ന ആരാധകരാണ് ഫേസ്ബുക്കില്‍ ശ്രുതിയ്ക്കുള്ളത്.
ഇതേ ആരാധകരെ കൊണ്ട് ശ്രുതിയ്ക്ക് രണ്ട് തവണ ജീവന്‍ ഭീഷണിയും ഉണ്ടായിരുന്നു. ആരാധകര്‍ ഫഌറ്റില്‍ കയറിവന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ ചിത്രത്തിലെ തുണി കുറഞ്ഞ ഫോട്ടോയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. അതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും.


Click it and Unblock the Notifications











