ശ്രുതി ഹസന്‍ സായി പല്ലവിയും നയന്‍താരയും ആകാന്‍ ശ്രമിയ്ക്കുന്നു
അജിത്തിനൊപ്പം അഭിനയിച്ച വേതാളം എന്ന ചിത്രത്തിന്റെ വിജയവുമായി നില്‍ക്കുകയാണ് ശ്രുതി ഹസന്‍. ചിത്രത്തില്‍ കാര്യമായതൊന്നും ശ്രുതിയ്ക്ക് ചെയ്യാനില്ലായിരുന്നുവെങ്കിലും സിനിമയുടെ വിജയം ശ്രുതിയ്ക്കും അവകാശപ്പെടാവുന്നതാണ്.
പൂജെ, പുലി തുടങ്ങി തമിഴകത്ത് തിരക്കിലായിരുന്നു ഇതുവരെ ശ്രുതി. ഇനി സ്ഥലമൊന്ന് മാറ്റിപ്പിടിയ്ക്കുകയാണ് ഉലകനായകന്റെ മകള്‍. അങ്ങ് തെലുങ്കിലേക്ക്. മലയാളത്തിലും തമിഴിലും സമീപകാലത്ത് ഹിറ്റായ രണ്ട് ചിത്രങ്ങളുടെ റീമേക്കുമായാണ് ശ്രുതി തെലുങ്കിലേക്ക് പോകുന്നത്.

ശ്രുതി ഹസന്‍ സായി പല്ലവിയും നയന്‍താരയും ആകാന്‍ ശ്രമിയ്ക്കുന്നു
തമിഴില്‍ അടുത്തിടെ മികച്ച വിജയമായ തനി ഒരുവന്റെ റീമേക്കാണ് ഒന്ന്. ഇതില്‍ നയന്‍താര അവതരിപ്പിച്ച കഥാപാത്രം ശ്രുതി ഏറ്റെടുക്കുന്നു.

ശ്രുതി ഹസന്‍ സായി പല്ലവിയും നയന്‍താരയും ആകാന്‍ ശ്രമിയ്ക്കുന്നു
മറ്റൊന്ന് മലയാളത്തില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ പ്രേമമാണ്. പ്രേമത്തിലെ മലര്‍ മിസ് ആയിട്ടാണ് തെലുങ്കില്‍ ശ്രുതി അഭിനയിക്കുന്നത്.

ശ്രുതി ഹസന്‍ സായി പല്ലവിയും നയന്‍താരയും ആകാന്‍ ശ്രമിയ്ക്കുന്നു
വേതാളത്തില്‍ ശ്രുതിയാണ് നായിയെങ്കിലും കൂടുതല്‍ സ്‌പെയ്‌സ് കിട്ടിയത് ലക്ഷ്മി മേനോന് ആയിരുന്നു. അജിത്തിന്റെ സഹോദരിയായിട്ടാണ് ലക്ഷ്മി അഭിനയിച്ചത്. ഏതായാലും തലയുടെ നായികയായ സന്തോഷം ശ്രുതിയ്ക്കുണ്ട്

ശ്രുതി ഹസന്‍ സായി പല്ലവിയും നയന്‍താരയും ആകാന്‍ ശ്രമിയ്ക്കുന്നു
അതേ സമയം വിജയ്‌ക്കൊപ്പം അഭിനയിച്ച പുലിയുടെ തകര്‍ച്ച തമിഴകത്ത് ശ്രുതിയെ ചെറിയ തോതില്‍ ബാധിച്ചു എന്നും കേള്‍ക്കുന്നു.

Click it and Unblock the Notifications