പുതിയ ചിത്രത്തിന് ശ്രുതി ഹസന്‍ വന്‍ പ്രതിഫലം ചോദിച്ചു, പക്ഷെ കിട്ടിയില്ല... എന്നിട്ടോ?

രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ശ്രുതി ഹസന്‍ സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. പ്രണയവും ഡേറ്റിങും ബ്രേക്കപ്പും യാത്രകളും കഴിഞ്ഞ് തെലുങ്ക് സിനിമകളിലൂടെയാണ് ശ്രുതിയുടെ മടങ്ങിവരവ്. സിനിമ തന്നെയാണ് തന്റെ ലോകം എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള മടങ്ങിവരവാണ് ശ്രുതിയുടേത് എന്ന് ചില തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് കാരണവുമുണ്ട്.

രവി തേജ നായകനാകുന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ മടങ്ങിവരവ്. ഈ തിരിച്ചുവരവ് വാര്‍ത്തയാക്കി, താന്‍ മടങ്ങി വന്നു എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടതെല്ലാം ശ്രുതി ചെയ്യുന്നുണ്ടത്രെ. തന്നെ ഒരു താരനായികയായി സത്കരിക്കണമെന്നാണത്രെ അണിയറ പ്രവര്‍ത്തകരോട് ശ്രുതി പറഞ്ഞിരിക്കുന്നത്. മാത്രമല്ല, താന്‍ സിനിമയിലേക്ക് തിരിച്ചെത്തി എന്ന് പല പ്രമുഖ നടന്മാരോടും ശ്രുതി തന്നെ പറയുന്നുണ്ടത്രെ.

shruti-haasan

ഇപ്പോള്‍ വാര്‍ത്ത അതൊന്നുമല്ല, മടങ്ങിവരവില്‍ ശ്രുതി ഹസന്‍ പ്രതിഫലം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്. രവി തേജ ചിത്രത്തിന് വേണ്ടി നടി വന്‍ പ്രതിഫലം ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ല എന്ന് നിര്‍മാതാവ് പറഞ്ഞു. രവി തേജയുടെ കഴിഞ്ഞ ചിത്രത്തിനും വിചാരിച്ച വിജയം നേടാന്‍ പറ്റാത്ത സാഹചര്യത്തില്‍ പുതിയ സിനിമ ഒരു ഭാഗ്യപരീക്ഷണം തന്നെയാണ്.

കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന സിനിമയാണ് ഇതെന്ന് നിര്‍മാതാക്കള്‍ ശ്രുതി ഹസനെ പറഞ്ഞ് ബോധ്യപ്പെടുത്തി. സാഹചര്യം മനസ്സിലാക്കിയ ശ്രുതി തന്റെ ആവശ്യം പിന്‍വലിച്ചുവത്രെ. ഒടുവില്‍ 75 ലക്ഷം രൂപയ്ക്ക് രവി തേജ ചിത്രം ശ്രുതി കരാറ് ചെയ്തു. തെലുങ്കിന് പുറമെ തമിഴിലും ശ്രുതി ശ്രദ്ധ കൊടുക്കുന്നുണ്ട്. വിജയ് സേതുപതിയ്‌ക്കൊപ്പം ലാഭം എന്ന ചിത്രത്തിലൂടെയാണ് ശ്രുതി തമിഴിലേക്ക് മടങ്ങുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X