ശ്രുതി ഹസ്സനെ പട്ടി കടിച്ചോ,... അതോ?
ചലച്ചിത്രലോകത്ത് താരങ്ങളെല്ലാം അണിനിരക്കുന്ന പരിപാടികള്‍ ഏത് കഴിഞ്ഞാലും ഗോസിപ്പുകളുടെയും വാര്‍ത്തകളുടെയും മലവെള്ളപ്പാച്ചിലുണ്ടാകാറുണ്ട്. ഏതൊക്കെ താരങ്ങള്‍ മോശമായി വസ്ത്രം ധരിച്ചു. ആരെക്കെ സ്മാര്‍ട്ടായി വന്നു. ആരുടെയെല്ലാം വസ്ത്രങ്ങള്‍ സ്ഥാനം മാറിക്കിടന്നു എന്നുവേണ്ട ആരെല്ലാം മിണ്ടി, മിണ്ടിയില്ല, ആലിംഗനം ചെയ്തു ചെയ്തില്ല തുടങ്ങിയ കാര്യങ്ങളെല്ലാം അടുത്ത രണ്ട് മൂന്ന് ദിവസങ്ങളില്‍ പുറത്തുവരാറുണ്ട്.
ഇതാ ഇപ്പോള്‍ തെന്നിന്ത്യന്‍ ഫിലിംഫേര്‍ പുരസ്‌കാരപ്രഖ്യാപനവും പുരസ്‌കാരദാനവും കഴിഞ്ഞപ്പോഴും പതിവുപോലെ ഗോസിപ്പുകള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. ഗോസിപ്പുകളിലൊന്നില്‍ താരം ശ്രുതി ഹസ്സനാണ്. മനോഹരമായി ഒരുങ്ങിയെത്തിയ ശ്രുതി ഹസ്സന്റെ ഇടതുകയ്യിലെ കലയാണ് പാപ്പരാസികള്‍ കണ്ടെത്തിയിരിക്കുന്നത്. പല്ലോ നഖമോ കൊണ്ടതുപോലുള്ള പാടിന്റെ ക്ലോസ് അപ് ഷോട്ടുകളെടുത്ത പാപ്പരാസികള്‍ ചോദിയ്ക്കുന്നത്, ഇത് ലവ് ബൈറ്റാണോ, അല്ല പപ്പി ലവ് ആണോയെന്നാണ്.

ചുരുക്കി ചോദിച്ചാല്‍ പാപ്പരാസികള്‍ ചോദിയ്ക്കുന്നത് സംഭവം വളര്‍ത്തുനായ നല്‍കിയ മാന്തലോ കടിയോ ആണോ അതല്ല മറ്റെന്തെങ്കിലും രഹസ്യം ഇതിന് പുറകിലുണ്ടോയെന്നാണ്. അടുത്തിടെ ശ്രുതി തന്റെ പട്ടിക്കുട്ടിയുമായി പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതുകൊണ്ട് ആരാധകര്‍ സമാധാനിക്കുന്നത് കുസൃതിയായ പട്ടികുട്ടി നല്‍കിയ മാന്തോ കടിയോ തന്നെ ആയിരിക്കും ശ്രുതിയുടെ കയ്യിലുള്ളതെന്നാണ്.


Click it and Unblock the Notifications











