താരപുത്രി ശ്രുതി ഹാസന്‍ രഹസ്യമായി വിവാഹം കഴിച്ചോ? പങ്കാളിയ്‌ക്കൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് നടി!!

സിനിമാ മേഖലയിലുള്ളവരെല്ലാം ഗോസിപ്പ് കോളങ്ങളില്‍ പതിയാറുണ്ടെങ്കിലും പലതും സത്യമാവാറുണ്ട്. തെന്നിന്ത്യന്‍ സുന്ദരിമാരായ പലരും വിദേശ താരങ്ങളുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതുമാണ് അടുത്തിടെ കണ്ട് വരുന്നത്. തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ അധികം പാപ്പരാസികളുടെ കണ്ണില്‍ അധികം പെട്ടിട്ടില്ലെങ്കിലും പ്രണയവിവാഹമായിരുന്നു.

ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും പ്രിയങ്ക ചോപ്രയും ദിപീക പദുക്കോണിന്റെയും വിവാഹം ഈ വര്‍ഷം നടക്കാന്‍ പോവുകയാണ്. ഇനി നയന്‍താരയുടെയും താരപുത്രി ശ്രുതി ഹാസന്റെയും വിവാഹമാണ് തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ശ്രുതിയെ കുറിച്ചും കാമുകനെ കുറിച്ചും പലപ്പോഴായി വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും ശ്രുതി കാര്യമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി നടിയുടെ ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്.

പാപ്പരാസികളുടെ ഇര

പാപ്പരാസികളുടെ ഇര

ഉലകനായകന്‍ കമല്‍ഹാസന്റെ മകളായ ശ്രുതി ഹാസന്‍ സിനിമയിലേക്ക് എത്തിയതിന് ശേഷമാണ് പാപ്പരാസികളുടെ സ്ഥിരം ഇരയായത്.
നയന്‍താരയ്ക്കും ശ്രിയ ശരണിനുമൊപ്പം ഗോസിപ്പ് കോളങ്ങല്‍ പലപ്പോഴായി ശ്രുതിയും ഇടം നേടിയിരുന്നു. താരപുത്രി അമേരിക്കകാരനായ മൈക്കിള്‍ കോര്‍സലേയുമായി ആഘാത പ്രണയത്തിലാണെന്ന് പലപ്പോഴായി വാര്‍ത്തകളില്‍ വന്നത്. പിന്നാലെ ശ്രുതിയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.

ഗോസിപ്പുകള്‍ക്ക് കാരണം

ഗോസിപ്പുകള്‍ക്ക് കാരണം

ശ്രുതിയും മൈക്കിള്‍ കോര്‍സലേയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. മുംബൈയില്‍ നിന്നും കാറില്‍ ഇകുന്ന് കെട്ടിപ്പിടിക്കുന്നതും, എയര്‍പോര്‍ട്ടിലൂടെ സഞ്ചരിക്കുന്നതുമായി ചിത്രങ്ങള്‍ പലപ്പോഴും പ്രചരിച്ചിരുന്നു. പിതാവായ കമല്‍ ഹാസനും കാമുകനുമൊപ്പം മാസങ്ങള്‍ക്ക് ശ്രുതി ഒരു വിവാഹത്തില്‍ പങ്കെടുത്തതോടെ നടിയുടെ ബന്ധം വീട്ടുകാര്‍ക്കും അറിയാമെന്ന് നിഗമനത്തിലെത്തുകയായിരുന്നു. ഇതോടെ കമല്‍ഹാസനും ഇരുവരുടെയും പ്രണയം അംഗീകരിച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടും വന്നു.

വൈറലാവുന്ന ചിത്രം

ഇന്‍സ്റ്റാഗ്രാമിലൂടെ മൈക്കിള്‍ കോര്‍സലേയ്‌ക്കൊപ്പമുള്ള ചിത്രം ശ്രുതി തന്നെ പങ്കുവെച്ചിരുന്നു. നിന്റെ കൂടെയുള്ള എല്ലാ ദിവസവും സാഹസികത നിറഞ്ഞതാണെന്നും നിങ്ങള്‍ എനിക്ക് നല്ല സുഹൃത്താണെന്നും പങ്കാളിയൊണെന്നും തെളിയിച്ചിരിക്കുകയാണെന്നും ഫോട്ടോ പങ്കുവെച്ച് കൊണ്ട് ശ്രുതി പറയുന്നു. മൈക്കിളിനെ പങ്കാളി എന്ന് വിശേഷിപ്പിച്ചതിലൂടെ ഇരുവരും വിവാഹിതരായെന്ന സൂചനയാണെന്ന് ആരാധകര്‍ പറയുന്നു.

ശ്രുതി വിവാഹിതയായോ..?

ശ്രുതി വിവാഹിതയായോ..?

മുന്‍പും ശ്രുതിയുടെ വിവാഹത്തെ കുറിച്ച് ഒരുപാട് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഏറെ കാലമായി ശ്രുതി ഹാസനും അമേരിക്കന്‍ തിയറ്റര്‍ നടനുമായ മെക്കിള്‍ കോര്‍സലേയുമായി പ്രണയത്തിലായിരുന്നു. കാമുകനുമായി നടിയുടെ വിവാഹം രഹസ്യമായി നടന്നെന്നും ശ്രുതി ഭര്‍ത്താവിനൊപ്പം മുംബൈയില്‍ ഒന്നിച്ച് താമസിക്കാനുള്ള ഒരുക്കത്തിലാണെന്നുമാണ് ഇടയ്ക്ക് വന്ന വാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ ഇതിലെ സത്യമെന്താണെന്ന് ശ്രുതിയോ കുടുംബാംഗങ്ങളോ പുറത്ത് വിട്ടിരുന്നില്ല.

 അമ്മ സരികയ്ക്കൊപ്പം..

അമ്മ സരികയ്ക്കൊപ്പം..

താരുപുത്രി അമ്മ സരികയെ കാണാന്‍ മൈക്കിളിനൊപ്പം ശ്രുതി എത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നുമായിരുന്നു പാപ്പരാസികളുടെ ക്യാമറ കണ്ണുകളില്‍ ഇവര്‍ കുടുങ്ങിയത്. പിന്നാലെ മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. അമ്മയ്ക്ക്് മൈക്കിളിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണോ ഇരുവരും ഒന്നിച്ചെത്തിയതെന്ന് തരത്തിലും വാര്‍ത്ത വന്നു. ഇതോടെ മകളുടെ ഇഷ്ടത്തിന് സരികയ്ക്കും സമ്മതാണെന്ന വിലയിരുത്തലും എത്തി. വിവാഹശേഷം ലണ്ടനില്‍ സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രുതി.

സിനിമയില്‍ നിന്നും മാറി നില്‍ക്കും

സിനിമയില്‍ നിന്നും മാറി നില്‍ക്കും

വിവാഹശേഷം മൈക്കിളിനൊപ്പം പോവുന്നതിനാല്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കാനാണ് ശ്രുതിയുടെ തീരുമാനമെന്നും ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. ുതിയ കഥകള്‍ കേള്‍ക്കുന്ന തിരക്കിലാണ് താനെന്നും ഉടന്‍ തന്നെ മൂന്നോ നാലോ സിനിമകളില്‍ കരാര്‍ ഒപ്പിടാനുള്ള തയ്യാറെടുപ്പിലാണെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു. ബഹന്‍ ഹോഗി തേരി എന്ന ഹിന്ദി സിനിമയിലായിരുന്നു അവസാനമായി ശ്രുതി അഭിനയിച്ചിരുന്നത്. സംഘമിത്ര എന്ന ബ്രഹ്മാണ്ഡ സിനിമയില്‍ നിന്നും ശ്രുതി പിന്മാറുകയും ചെയ്തിരുന്നു. കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്ന സാബാഷ് നായിഡു എന്ന സിനിമ മാത്രമാണ് ശ്രുതി ഏറ്റെടുത്തിരിക്കുന്ന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X