»   » പ്രേമം തെലുങ്കിനെ ട്രോളിയവരോടും ട്രോളുന്നവരോടും, ശ്രുതി ഹാസന്റെ മറുപടി!!

പ്രേമം തെലുങ്കിനെ ട്രോളിയവരോടും ട്രോളുന്നവരോടും, ശ്രുതി ഹാസന്റെ മറുപടി!!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ചിത്രത്തിന്റെ കാസ്റ്റിങ് തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ ഇളകി മറിഞ്ഞത്. അതോടെ ട്രോളര്‍മാര്‍ വെറുതെയിരുന്നില്ല. സായി പല്ലവി അവതരിപ്പിച്ച മലരിന്റെ വേഷത്തില്‍ ശ്രുതി ഹാസന്‍ എത്തുന്നുവെന്ന വാര്‍ത്തയാണ് ആരാധകര്‍ക്ക് പിടിക്കാതെ വന്നത്.

ശ്രുതി ഹാസനില്‍ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ 'ഏവരെ' എന്ന ഗാനം വരെ സോഷ്യല്‍ മീഡിയ തെലുങ്ക് പ്രേമത്തെ ട്രോളി. എന്നാല്‍ ട്രോളുകള്‍ക്ക് ഇതുവരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിലെ നായിക ശ്രുതി ഹാസന്‍ ട്രോളുകാരോട് പ്രതികരിക്കുന്നു.

പ്രേമം തെലുങ്കിനെ ട്രോളിയവരോടും ട്രോളുന്നവരോടും

ബിഹൈന്‍ഡ് വുഡില്‍ വന്ന ലേഖനം റീട്വീറ്റ് ചെയതാണ് ശ്രുതി തെലുങ്ക് പ്രേമത്തിനെ ട്രോളുന്നവരോട് പ്രതികരിച്ചത്.

ചന്ദു മൊണ്ടേതിയുടെ മുന്‍ ചിത്രങ്ങള്‍

ചന്ദു മൊണ്ടേതിയുടെ മുന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതാണ്. പുതിയ ചിത്രത്തിലെ സസ്‌പെന്‍സ് എന്താണെന്ന്് കണ്ട് അറിയേണ്ടതാണെന്നും ശ്രുതി ഹാസന്റെ ട്വീറ്റില്‍ പറയുന്നുണ്ട്.

അന്യഭാഷയിലേക്ക്

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യുക എന്നത് എളുപ്പമല്ല. അതുക്കൊണ്ട് തന്നെ ചിത്രത്തെ കുറിച്ച് നെഗറ്റീവ് പബ്ലിസിറ്റി നടത്തുന്നത് ശരിയല്ലെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

മറ്റ് കഥാപാത്രങ്ങള്‍

ഒക്ടോബര്‍ 11നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. നാഗ ചൈതന്യ, മഡോണ സെബാസ്റ്റിയന്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

English summary
Shruti Haasan's Trolls and Why We Don't Need Remakes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam