ഞാനൊരു ആണായിരുന്നെങ്കില്‍ തമന്നയെ കല്യാണം കഴിക്കുമായിരുന്നു എന്ന് ശ്രുതി ഹസന്‍
ബാലതാരമായിട്ടാണ് കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസന്‍ സിനിമയിലെത്തിയത്. അച്ഛന്റെ ലേബലില്‍ തുടക്കം കുറിച്ച ശ്രുതി 2009 ല്‍ നായികയായി അരങ്ങേറ്റം കുറിച്ചു. എന്നാല്‍ ഇമ്രാന്‍ ഖാനും സഞ്ജയ് ദത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

അത് തന്റെ തെറ്റായ തീരുമാനമായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ശ്രുതി പറഞ്ഞു. ഞാന്‍ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നെനിക്ക് അറിയില്ലായിരുന്നു. അതായിരുന്നില്ല എന്റെ സമയം എന്നാണ് ഇന്ന് വിശ്വസിക്കുന്നത്. സിനിമയുടെ വികാരങ്ങളോ സമ്മര്‍ദ്ദങ്ങളോ എനിക്കറിയില്ലായിരുന്നു- ശ്രുതി പറഞ്ഞു.
അഭിമുഖത്തില്‍ ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് തനിക്ക് പ്രണയിക്കാന്‍ താത്പര്യമുള്ള നായികയെ കുറിച്ച് ശ്രുതി പറഞ്ഞത്. താനൊരു ആണ്‍ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും തമന്ന ഭട്ടിയയുമായി ഡേറ്റ് ചെയ്യുമായിരുന്നു എന്ന് ശ്രുതി പറയുന്നു. അത്രയ്ക്ക് നല്ല പെണ്‍കുട്ടിയാണത്രെ തമന്ന.


Click it and Unblock the Notifications











