അല്ലുവിന് വേണ്ടി ശ്രുതി ഹസന്‍ പാടുന്നു

By Aswathi

ഉലക നായകന്‍ കമല്‍ ഹസന്‍ നല്ലൊരു ഗായകന്‍ കൂടെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മകള്‍ ശ്രുതി ഹസനും നല്ല ഗായികയാണെന്ന് അറിയാത്തവരില്ല. ആറ് വയസ്സുള്ളപ്പോള്‍ അച്ഛന്‍ കമല്‍ ഹസന്‍ നായകനായ തേവര്‍ മകന്‍ എന്ന ചിത്രത്തിന് പാടിക്കൊണ്ടാണ് പിന്നണിഗാനരംഗത്തേക്ക് ശ്രുതി എത്തുന്നത്. പിന്നീട് പല ചിത്രങ്ങളിലും പാടി.

ശ്രുതി ഇനി പാടുന്നത് അല്ലു അര്‍ജുന് വേണ്ടിയാണ്. തെലുങ്ക് സിനിമയായ റേസ് ഗുറാമിന് വേണ്ടി ഡപ്പാന്‍ഗുത്ത് നമ്പറുമായാണ് ശ്രുതി എത്തുന്നത്. ചിത്രത്തിലെ നായികമാരില്‍ ഒരാള്‍ ശ്രുതി ഹസന്‍ തന്നെയാണ്. സലോനി അശ്വനിയാണ് മറ്റൊരു നായിക വേഷത്തെ ചെയ്യുന്നത്.

shruti-hassan-singing

സുന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സനിമയുടെ സംഗീത സംവിധായകന്‍ എസ്എസ് തമനാണ്. അല്ലു അര്‍ജുന്റെ മറ്റൊരു ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏറെ കുറെ പൂര്‍ത്തിയായി.

നേരരത്തെ ഓ മൈ ഫ്രണ്ട്, ഈ നാട് എന്നീ തെലുങ്ക് ചിത്രങ്ങള്‍ക്ക് വേണ്ടിയും ശ്രുതി പാടിയിട്ടുണ്ട്. ഇതില്‍ ഈ നാട് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചതും ശ്രുതി ഹസന്‍ തന്നെയാണ്. പിന്നീട് ചാച്ചി 420, ഹേ റാം തുടങ്ങി ഒത്തിരി ചിത്രങ്ങള്‍ക്ക് വേണ്ടിയും ശ്രുതി പാടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X