അവനാണ് എന്നോട് അപമര്യാദയായി പെരുമാറിയത്! ബോളിവുഡ് സെലിബ്രിറ്റി ഓറിയ്‌ക്കെതിരെ നടി ശ്രുതി ഹാസന്‍
സലാര്‍ എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു റോളിലെത്തി നടി ശ്രുതി ഹാസന്‍ ശ്രദ്ധേയായി മാറിയിരിക്കുകയാണ്. കുറച്ച് കാലമായി സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുക്കാറുള്ള ശ്രുതി കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നു എന്ന പ്രത്യേകതയുണ്ട്. അതേ സമയം ശ്രുതിയ്്‌ക്കെതിരെ വലിയൊരു ആരോപണം ഉയര്‍ന്നിരുന്നു.
ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ കൂടെ പാര്‍ട്ടികളിലും മറ്റ് പരിപാടികളിലും നിറഞ്ഞ് നില്‍ക്കുന്ന സെലിബ്രിറ്റിയാണ് ഓറി എന്ന് വിൡുന്ന ഓര്‍ഹാന്‍ അവത്രമണി. ഓറിയാണ് കഴിഞ്ഞ ദിവസം ശ്രുതി ഹാസനെതിരെ രംഗത്ത് വന്നത്. നടിമാരില്‍ ആരാണ് ഫോട്ടോ എടുക്കാന്‍ കൂടെ നിന്ന് തരാത്തത് എന്ന ചോദ്യത്തിന് ഓറി പറഞ്ഞ ഉത്തരം ശ്രുതിയുടെ പേരായിരുന്നു.

തന്നോട് അപമര്യാദയായിട്ടാണ് ശ്രുതി പെരുമാറിയതെന്നും എന്നാല്‍ നടിയുടെ ഭര്‍ത്താവുമായി യാതൊരു പ്രശ്‌നവുമില്ലെന്നുമൊക്കെ ഓറി പറഞ്ഞു. ഇതിന് പിന്നാലെ ഓറിയ്ക്ക് മറുപടിയുമായി ശ്രുതി ഹാസന്‍ രംഗത്ത് വന്നിരിക്കുകയാണ്. ആദ്യമേ ഓറിയാണ് തന്നോട് മര്യാദയില്ലാതെ പെരുമാറിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്രുതി വെളിപ്പെടുത്തിയിരിക്കുന്നത്.
ശ്രുതിയുടെ വാക്കുകളിങ്ങനെയാണ്... 'ഞാന്‍ ഒരു കണ്ണാടി പോലെയാണ്, എന്നോട് അളുകള്‍ പെരുമാറുന്നത് പോലെയാണ് ഞാന്‍ തിരിച്ചും പെരുമാറുന്നതും. അതില്‍ ഞാന്‍ ഒരിക്കലും ഖേദിക്കുന്നില്ല. പോസിറ്റീവായ ആളുകളിലും ചുറ്റുപാടുകളിലുമാണ് തന്റെ ശ്രദ്ധയെന്നും ഓറി ആരാണെന്ന് തനിക്കറിയില്ലെന്നുമാണ്' ശ്രുതി ഹാസന്‍ പറഞ്ഞിരിക്കുന്നത്.
ആരാധകരുമായി സംവദക്കുന്നതിനിടയിലാണ് ഓറി ശ്രുതി ഹാസന്റെ പേര് എടുത്ത് പറഞ്ഞ് സംസാരിച്ചത്. 'നിങ്ങളുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അനാവശ്യ മനോഭാവം കാണിച്ച ഒരു സെലിബ്രിറ്റി ഉണ്ടോ?', എന്നായിരുന്നു ഒരു ആരാധകന്‍ ഓറിയോട് ചോദിച്ചത്. ഇതിന് മറുപടിയായി ഓറി ശ്രുതി ഹാസന്റെ പേര് പറഞ്ഞു. മാത്രമല്ല ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴല്ല. പക്ഷേ ഒരു പരിപാടിയില്‍ അവര്‍ എന്നോട് വളരെ മോശമായി പെരുമാറിയെന്നായിരുന്നു ഓറിയുടെ മറുപടി.
'ഞാന്‍ ശ്രുതിയുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടില്ല. അങ്ങനെ എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാമോന്ന് പോലും ഞാന്‍ അവരോട് ചോദിച്ചിട്ടില്ല. കാരണം അവരെ കുറിച്ച് എനിക്കത്ര അറിയില്ലായിരുന്നു. എന്നാല്‍ ശ്രുതി എന്നോട് വളരെ മോശമായി പെരുമാറുന്ന സാഹചര്യം ഉണ്ടായെന്നും ഓറി പറയുന്നു.
വളരെ മോശമായൊരു അനുഭവമായിട്ടാണ് എനിക്കത് തോന്നിയയത്. ഒരുപക്ഷേ ചില തെറ്റിദ്ധാരണകള്‍ കാരണമായിരിക്കും അങ്ങനെ നടന്നത്. എന്നാല്‍ ശ്രുതിയുടെ ഭര്‍ത്താവുമായി ഞാന്‍ നല്ലരീതിയിലാണ്, ഞാന്‍ അവനെ ആരാധിക്കുന്നുണ്ട്. ഓരോ സമയത്തിന് അനുസരിച്ച് ഇതും ശരിയാവുമായിരിക്കും. എന്നാല്‍ ഒരിക്കല്‍ ശ്രുതി എന്നെ സ്‌പോട്ട് ബോയ് അഥവാ എസ്എംടി പോലെ ''പൂനെ'' (പ്യൂണ്‍) എന്ന് വിളിച്ചതായി കിംവദന്തി ഞാന്‍ കേട്ടിരുന്നു. അതാണ് ശ്രുതിയുമായിട്ടുള്ള പ്രശ്നമെന്നാണ് ഓറി പറഞ്ഞത്.

എന്തായാലും വിവാദങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാറുള്ള ശ്രുതി അപൂര്‍വ്വമായിട്ടേ തന്റെ പേരിലുള്ള വാര്‍ത്തകളോട് പ്രതികരിക്കാറുള്ളു. അത്തരത്തിലാണ് ഓറിയെ കുറിച്ചും ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കിയത്. മാത്രമല്ല വിവാഹത്തെ കുറിച്ചും കാമുകനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുമെല്ലാം വ്യക്തമായ മറുപടികളാണ് നടി നല്‍കാറുള്ളത്.
കാമുകന്‍ ശാന്തനു ഹന്‍സാരികയുടെ കൂടെ ലിവിംഗ് റിലേഷനിലാണെന്നാണ് ശ്രുതിയെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പറയുന്നത്. ഡൂഡിള്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ശാന്തനുവിന്റെ കൂടെയുള്ള ചിത്രങ്ങളും വീഡിയോസും നടി തന്നെ പങ്കുവെക്കാറുണ്ട്. നിലവില്‍ സിനിമയും സംഗീതവുമൊക്കെയായി കലാലോകത്ത് സജീവമായിരിക്കുകയാണ് നടി.
പ്രഭാസും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സലാറിലാണ് ശ്രുതി അവസാനമായി അഭിനയിച്ചത്. ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ദി ഐ എന്നൊരു ഇംഗ്ലീഷ് ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. മാത്രമല്ല പാന്‍-ഇന്ത്യന്‍ ചിത്രമായ ഡാക്കോയിറ്റിലും നടി അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











