ശാസ്ത്രക്രിയ കഴിഞ്ഞു, ശ്രുതി ഹസന്‍ മടങ്ങിവരുന്നു
അപ്പന്റിക്‌സ് ശാസ്ത്രക്രിയയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരം ശ്രുതി ഹസ്സന്‍ ജോലിയിലേക്ക് തിരിച്ചു പ്രവേശിക്കുന്നു. ശാസ്ത്രിക്രിയയ്ക്കും പത്ത് ദിവസത്തെ വിശ്രമത്തിനും ശേഷം ശ്രുതി ഹസന്‍ അക്ഷയ് കുമാര്‍ നായകനാകുന്ന തന്റെ പുതിയ ഹിന്ദി ചിത്രമായ ഗബ്ബാറിന്റെ സെറ്റിലെത്തി.
അപ്പന്റിക്‌സ് മാറിയെന്നും താന്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കുന്നുവെന്നും ശ്രുതി തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഞാന്‍ മുംബൈയിലേക്ക് തിരിച്ചുവരുന്നു. ബൈ ബൈ അപ്പന്റിക്‌സ്. വേദനയെ ഞാന്‍ വെറുക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി. അപ്പന്റിക്‌സിനോട് വിടപറഞ്ഞ് ഞാന്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കുന്നു. - ശ്രുതി ട്വിറ്ററില്‍ കുറിച്ചു.

ചെന്നൈയില്‍ പിതാവ് കമല്‍ ഹസനൊപ്പം പുതുവര്‍ഷപ്പിറവി ആഘോഷിച്ച ശേഷം വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയപ്പോഴാണ് ശ്രുതിക്ക് വയറുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെത്തിച്ചു. അപ്പെന്റിക്‌സാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
രാം ചരണ്‍ തേജ് നായകനാകുന്ന യേവദുവ് പൊങ്കാലിന് റിലീസാകുകയാണ്. അല്ലു അര്‍ജുന്‍ നായകനാകുന്ന റൈസ് ഗരം എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ശ്രുതിക്ക് വേദന അനുഭവപ്പെട്ടത്.


Click it and Unblock the Notifications











