ഫേസ്ബുക്ക് ലൈക്ക്: ശ്രുതി കമലിനേക്കാള്‍ മുന്നില്‍

By Lakshmi

സോഷ്യല്‍നെറ്റ് വര്‍ക്കുകളിലെ ലൈക്കുകളുടെ എണ്ണം നോക്കി താരങ്ങളുടെ ജനപ്രീതി നിശ്ചയിക്കുന്ന രീതി അടുത്തകാലത്ത് തുടങ്ങിയതാണ്. മുതിര്‍ന്ന താരങ്ങളെല്ലാം ഫേസ്ബുക്കിലും മറ്റും അക്കൗണ്ട് തുടങ്ങാന്‍ അല്‍പം വൈകിയിരുന്നെങ്കിലും ഇവയുടെ റീച്ച് ആദ്യമേ തിരിച്ചറിഞ്ഞ ന്യൂജനറേഷന്‍ കാരെല്ലാം വളരെ നേരത്തേ അത്തരം അക്കൗണ്ടുകളുണ്ടാക്കുകയും കാലക്രമത്തില്‍ അത് ഒഫിഷ്യല്‍ ആക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഫേസ്ബുക്ക് പേജില്‍ ആര്‍ക്കാണ് ലൈക്ക് കൂടുതന്നെന്ന് നോക്കി ഫാന്‍സ് അസോസിയേഷനുകള്‍ തമ്മില്‍ വാഗ്വാദങ്ങളും മത്സരങ്ങളും നടക്കുകയാണ്. തമിഴകത്തുമുണ്ട് ഈ രീതി. തമിഴകത്തെ യുവതാരമായ ശ്രുതി ഹസന്‍ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം വളരെ സജീവമായിട്ടുള്ള താരമാണ്. പിതാവ് ഉലഗനായകന്‍ കമല്‍ ഹസ്സനുമുണ്ട് ഫേസ്ബുക്ക് അക്കൗണ്ട്. രണ്ടുപേരും പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പല പ്രശ്‌നങ്ങളിലുള്ള തങ്ങളുടെ നിലപാടുകളുമെല്ലാം ഫേസ്ബുക്കിലൂടെ വ്യക്തമാക്കാറുണ്ട്.

Shruthi Hassan

കാര്യം അച്ഛനാണ് മകളേക്കാള്‍ വലിയ താരമെങ്കിലും ഫേസ്ബുക്ക് ലൈക്കിന്റെ കാര്യത്തില്‍ അച്ഛന്‍ കമല്‍ വളരെ പിന്നിലാണ്. ശ്രുതിയുടെ ഫേസ്ബുക്ക് പേജിന് 56ലക്ഷം ലൈക്കുകളാണ് ഉള്ളത്. കമലിന്റെ പേജിലാകട്ടെ 21ലക്ഷം ആരാധകരും. ഏതാണ് 35ലക്ഷം ലൈക്കുകളാണ് ശ്രുതിയ്ക്ക് കൂടുതലുള്ളത്.

ഏത് ഷൂട്ടിങ് ലൊക്കേഷനിലായാലും ശ്രുതി കൃത്യമായി സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ചെയ്യാറുണ്ട്. കമലും പുതിയ ചിത്രങ്ങളും ചടങ്ങുകളുമെല്ലാം ആരാധകരുമായി ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. എന്തായാലും അഭിനയത്തിന്റെയും പ്രശസ്തിയുടെയും കാര്യത്തില്‍ അച്ഛനോളം വരില്ലെങ്കിലും ഫേസ്ബുക്ക് ലൈക്കിന്റെ കാര്യത്തില്‍ ശ്രുതി അച്ഛനെ പിന്തള്ളിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X