»   » ശ്രുതി ഹസന്റെ സെക്‌സി അവതാര്‍

ശ്രുതി ഹസന്റെ സെക്‌സി അവതാര്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളില്‍ ഒന്നാണ് കമല്‍ ഹസ്സന്‍. കലകളോടും ഭാഷയോടും അങ്ങേയറ്റത്തെ ആരാധനയുള്ള കമല്‍ സ്വന്തം ജോലി ഭംഗിയാക്കാന്‍ എന്ത് റിസ്‌കും ഏറ്റെടുക്കാനുള്ള ചങ്കുറപ്പുള്ള നടന്‍കൂടിയാണ്. എന്തും ചെയ്യാനുള്ള കമലിന്റെ തന്റേടം പല ചിത്രങ്ങളെയും സൂപ്പര്‍ഹിറ്റുകളാക്കിയിട്ടുമുണ്ട്.

ഇങ്ങനെയൊരു അച്ഛന്റെ മകള്‍ക്ക് ഈ പ്രത്യേകതകളില്‍ അല്‍പമെങ്കിലും കിട്ടാതിരിയ്ക്കുമോ. പറഞ്ഞു വരുന്നത് ശ്രുതി ഹസനെക്കുറിച്ചാണ്. കമലിന്റെ മകളെന്ന ലേബലുമായി സിനിമയിലെത്തിയ ശ്രുതിയ്ക്ക് ഇന്ന് സ്വന്തമായൊരു വ്യക്തിത്വമുണ്ട്.

തമിഴിലും ഹിന്ദിയിലുമെല്ലാം മുന്നേറാന്‍ ആഗ്രഹിയ്ക്കുന്ന ശ്രുതിയുടെ കരിയറില്‍ പക്ഷേ ഇതേവരെ ഒരു വമ്പന്‍ വിജയം ഉണ്ടായിട്ടില്ല. അതുകൊണ്ടാവാം ശ്രുതി തന്റെ രീതികളില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ്.

ഇപ്പോള്‍ ശ്രുതിയ്ക്ക് ഒരു ഗ്ലാമര്‍ പരിവേഷം കൂടിയുണ്ട്. അടുത്തിടെ മാക്‌സിം മാഗസിനായി നടത്തിയ ഫോട്ടോഷൂട്ട് കൂടിയായതോടെ ശ്രുതി ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ഹോട്ട് താരമായി മാറിയിരിക്കുകയാണ്.

മാക്‌സിം മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ കറുത്ത ബിക്കിനികളില്‍ ശ്രുതി തിളങ്ങുകയാണെന്ന് പറഞ്ഞാല്‍ അതിശയമില്ല. ഇത്രേയേറെ സുന്ദരിയാണോ താരമെന്ന് ആര്‍ക്കും തോന്നിപ്പോകും. ഗ്ലാമറസാകുമ്പോഴും വള്‍ഗര്‍ ആകാതിരിക്കാന്‍ ശ്രുതി ശ്രദ്ധിയ്ക്കുന്നുമുണ്ട്.

കറുത്ത ബിക്കിനിയണിഞ്ഞ് മേശപ്പുറത്ത് അലസയായി ഇരിയ്ക്കുന്ന ശ്രുതിയുടെ പോസ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

അഴകളവുകള്‍ കാണിച്ചുകൊണ്ടുള്ള ശ്രുതിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും മറ്റും വലിയ റെസ്‌പോണ്‍സാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രുതിയുടെ സെക്‌സി അവതാരം വള്‍ഗറായി എന്നൊരു കമന്റ് ഇതേവരെ വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഇപ്പോള്‍ രാമയ്യ വസ്തവയ്യ എന്ന ഹിന്ദിച്ചിത്രത്തിന്റെ തിരക്കുകളാണ് ശ്രുതി. ഗിരീഷ് കുമാറാണ് ചിത്രത്തില്‍ ശ്രുതിയുടെ നായകനായി എത്തുന്നത്.

മറ്റൊരു ഹിന്ദിച്ചിത്രമായ ഡി ഡെയില്‍ ശ്രുതി കറാച്ചിക്കാരിയായ ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് എത്തുന്നത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തില്‍ അര്‍ജുന്‍ രാംപാലാണ് നായകന്‍.

തെലുങ്കില്‍ ശ്രുതിയുടേതായി പുരോഗമിക്കുന്ന ചിത്രം ബലുപു യെവദു, റേസ് ഗുരം എന്നിവയാണ്. ധനുഷിനൊപ്പം 3 ചെയ്തതില്‍പ്പിന്നെ മറ്റൊരു തമിഴ് ചിത്രത്തിലേയ്ക്കും ശ്രുതി കരാറായിട്ടില്ല.

English summary
Actress Shruti Hassan has appeared on Maxim magazine. The hot and happening girl has sported bikini for the latest issue

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam