ഫഹദിന്റെ ഭാര്യയായി ശ്രുതി ഹസന്‍ എത്തുന്നു

By Aswathi

ആന്‍ഡ്രിയ ജെര്‍മിയയ്ക്കും സ്വാതി റെഡ്ഡിക്കും ശേഷം തെന്നിന്ത്യയില്‍ നിന്ന് ഫഹദ് ഫാസിലിന് ഒരു പുതിയ കാമുകിയെ കൂടെ കിട്ടി. നസ്‌റിയയെ കെട്ടി കുടുംബസ്ഥനാകാന്‍ പോകുന്ന ഫഹദിനെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കകയാണോ എന്നാകും ചിലരുടെ ചോദ്യം. കാമുകിയെ കിട്ടയത് പുതിയ ചിത്രത്തിന് വേണ്ടിയാണെന്ന് ആദ്യമേ പറയാം.

ഉലകനായകന്‍ കമല്‍ ഹസന്റെ മകളും തെലുങ്കിലും തമിഴിലും കന്നടയിലും ഹിന്ദിയിലും എല്ലാം അഭിനയം പരീക്ഷിച്ച തെന്നിനത്യന്‍ താരം ശ്രുതിഹസനാണ് ആ കാമുകി. നിവിന്‍ വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശ്രുതി ഹസനും ഫഹദ് ഫാസിലും ജോഡി ചേരുന്നത്.

Fahad Fazil, Sruthi Hassan

അങ്ങനെ ഫഹദിന്റെ നായികയായി ശ്രുതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്. പിതാവ് കമല്‍ ഹസന്‍ തന്റെ അഭിനയം തുടങ്ങുന്നത് മലയാള സിനിമയില്‍ നിന്നായിരുന്നു എന്നത് ആരും മറന്നിട്ടില്ല. അതുകൊണ്ട് തന്നെ മലയാള സിനിമകളെ കുറിച്ച് കമലിന്റെ പക്കല്‍ നിന്നും ഒരു വ്യക്തമായ ചിത്രവും ശ്രുതിക്ക് ലഭിച്ചിട്ടുണ്ട്.

ഹരി നാരായണന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫഹദിന്റെ ഭാര്യയായി ശ്രുതിയും എത്തുന്നു. ഒരു ത്രില്ലര്‍ ചിത്രമാണിതെന്നാണ് സംവിധായകന്‍ പറയുന്നത്. സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ പ്രകാശ് ബാരെ നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്. നേപ്പാള്‍ ബോര്‍ഡറിലും ലാസ് വേഗാസിലും കൊച്ചിയിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X