ശ്രുതി ഹസ്സന് മലയാളത്തില്‍ പാടാന്‍ മോഹം

By Lakshmi

കരിയറിന്റെ ആദ്യകാലത്ത് മലയാളത്തിലൂടെ പേരെടുത്ത നടനാണ് ഉലകനായകന്‍ കമല്‍ ഹസ്സന്‍, ഒട്ടേറെ മലയാളചിത്രങ്ങളില്‍ കമല്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം തന്ന സ്‌നേഹത്തെക്കുറിച്ചും ആദരവിനെക്കുറിച്ചും പലവേദികളിലും കമല്‍ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ കലയുടെ കാര്യത്തില്‍ പിതാവിന്റെ അതേ പാതയില്‍ സഞ്ചരിയ്ക്കുന്ന ശ്രുതി ഹസ്സനും മലയാളത്തിലെത്താന്‍ മോഹം.

അഭിനേത്രിയെന്ന നിലയ്ക്ക് പേരെടുത്ത ശ്രുതി ഒരു നല്ല ഗായിക കൂടിയാണ്. പല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ശ്രുതി പാടിയിട്ടുണ്ട്. ഇപ്പോള്‍ ശ്രുതി പറയുന്നത് മലയാളത്തില്‍ തനിയ്‌ക്കൊരു പാട്ടു പാടണമെന്നാണ്. തന്റെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പേജ് വഴിയാണ് താരം ഈ ആഗ്രഹം പുറത്തുവിട്ടിരിക്കുന്നത്. മലയാളം പാട്ടുകള്‍ തനിക്കേറെ ഇഷ്ടമാണെന്നും മലയാളത്തില്‍ പാടാന്‍ ആഗ്രഹമുണ്ടെന്നുമാണ് ശ്രുതി പറയുന്നത്. എന്നാല്‍ മലയാളം തനിയ്ക്ക് കൃത്യമായി ഉച്ഛരിക്കാന്‍ കഴിയുമോയെന്നകാര്യത്തില്‍ വലിയ ഉറപ്പില്ലെന്നും ശ്രുതി പറയുന്നുണ്ട്.

shruti-hassan

എന്തായാലും ശ്രുതിയുടെ ആഗ്രഹമറിഞ്ഞ് ഏതെങ്കിലും ഒരു സംഗീതസംവിധായകന്‍ താരത്തിന് മലയാളത്തില്‍ പാടാന്‍ അവസരം നല്‍കുമെന്ന് പ്രതീക്ഷിയ്ക്കാം. ഇടക്കാലത്ത് ശ്രുതി ഫഹദ് ഫാസിലിന്റെ നായികയായി മലയാളത്തില്‍ അഭിനയിക്കാനെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതിനെക്കുറിച്ച് സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല. അച്ഛനെപ്പോലെതന്നെ മകളും മലയാളികളെ കയ്യിലെടുക്കാനെത്തുമോയെന്ന് കാത്തിരുന്ന് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X