വസ്ത്രങ്ങളുടെ കാര്യത്തില്‍ ശ്രുതി എന്തും ചെയ്യും!
സിനിമയിലായാലും പൊതുവേദികളിലായാലും തുണികള്‍ കൂടുതല്‍ ഉപോയോഗിക്കാതിരിയ്ക്കുന്നതാണ് ശ്രുതി ഹസ്സന്റെ സ്‌റ്റൈല്‍. എപ്പോഴും അല്‍പമൊരു സെക്‌സി ലുക്കിലാണ് ശ്രുതി പ്രത്യക്ഷപ്പെടാറുള്ളത്. സിനിമകളിലാണെങ്കില്‍ എത്രത്തോളം സെക്‌സിയാവാമോ എത്രത്തോളം പോകാന്‍ ശ്രുതി തയ്യാറാകാറുമുണ്ട്.
ഇപ്പോഴിതാ പുതിയ തെലുങ്ക് ചിത്രമായ യേവദുവില്‍ നല്ല ചൂടന്‍ ലുക്കിലാണ് താരം എത്തുന്നത്. ചിത്രത്തില്‍ ശ്രുതി ഐറ്റം ഡാന്‍സ് ചെയ്യുന്നതിന്റെ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. എല്ലായിടത്തും ഇപ്പോള്‍ ചൂടന്‍ ചര്‍ച്ച ശ്രുതിയുടെ ഈ ചുടുചൂടന്‍ ലുക്കുതന്നെയാണ്.

ഡിംപിള്‍ പിംബിള്‍ എന്നു തുടങ്ങുന് നഗാനരംഗത്ത് നീലയും പിങ്കും വസ്ത്രങ്ങളണിഞ്ഞ് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് ശ്രുതി എത്തിയിരിക്കുന്നത്.
എന്തായാലും ശ്രുതിയുടെ ഈ പ്രകടനം കുറച്ച് അധികമായിപ്പോയെന്നാണ് കോടമ്പാക്കത്തും തെലുങ്കകത്തുമുള്ളവര്‍ പറയുന്നത്. നായികനടിമാര്‍ ഇത്തരത്തിലെല്ലാം ഐറ്റം ഗാനങ്ങള്‍ ചെയ്യാമോയെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ശ്രുതിയുടെ ഈ ഐറ്റം ഡാന്‍സ് ലുക്ക് കണ്ട് ഞെട്ടിയിരിക്കുന്നത് ഐറ്റം ഡാന്‍സുകളിലൂടെ മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കലാകാരികളാണ്. നായികമാര്‍ തന്നെ ഇങ്ങനെ തുടങ്ങിയാല്‍ തങ്ങളുടെ ഗതി എന്താവുമെന്നാണ് ഇവരുടെ ആശങ്ക.


Click it and Unblock the Notifications











