അക്ഷരയുടെ സഹോദരിയായതില്‍ ശ്രുതി അഭിമാനിക്കുന്നു!
അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടര്‍ന്ന് ഉലകനായകന്‍ കമല്‍ ഹസന്റെ രണ്ട് മക്കളും സിനിമയിലേക്ക് തന്നെ എത്തി. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി മിന്നിക്കയറുകയാണ് ശ്രുതി ഹസന്‍ ഇപ്പോള്‍. ബോളിവുഡിലൂടെ അക്ഷര ഹസനും അരങ്ങേറ്റം കുറിയ്ക്കുന്നു.
അക്ഷര ഹസന്റെ സഹോദരിയായതില്‍ താന്‍ അഭിമാനിക്കുന്നു എന്ന് അടുത്തിടെ ഒരു ചടങ്ങില്‍ ശ്രുതി ഹസന്‍ പറയുകയുണ്ടായി. അക്ഷരയുടെ അരങ്ങേറ്റ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് താനെന്നും ശ്രുതി പറഞ്ഞു.

അമിതാഭ് ബച്ചനും ധനുഷിനുമൊപ്പം 'ഷമിതാഭ്' എന്ന ചിത്രത്തിലൂടെയാണ് അക്ഷരയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ട്രെയിലര്‍ താന്‍ കണ്ടെന്നും അപ്പോള്‍ മുതല്‍ വളരെ എക്‌സൈറ്റ്ഡ് ആണെന്നുമാണ് ശ്രുതി പറയുന്നത്.
ഷമിതാഭിന്റെ ടീം ആംഗങ്ങള്‍ക്ക് മുഴുവന്‍ ഞാന്‍ ആശംസകള്‍ നേരുന്നു. പ്രത്യേകിച്ച് എന്റെ സഹോദരി അക്ഷരയ്ക്ക്. അക്ഷരയുടെ സഹോദരിയായതില്‍ താന്‍ അഭിമാനിക്കുന്നു- എന്നൊക്കെയാണ് ശ്രുതിയുടെ വാക്കുകള്‍. ആര്‍ ബാല്‍ക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











