ശുഭരാത്രിയ്ക്ക് ശേഷം റിയലിസ്റ്റിക് ആക്ഷന്‍ ചിത്രവുമായി സംവിധായകന്‍! ഉദയകൃഷ്ണയുടെ തിരക്കഥയില്‍ സിനിമ
ജനപ്രിയ നായകന്‍ ദിലീപിന്റെ ശുഭരാത്രി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിട്ടായിരുന്നു ഒരുക്കിയത്. ദിലീപിനെ നായകനാക്കി വ്യാസന്‍ കെപി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന് സിനിമയ്ക്ക് ശേഷമായിരുന്നു തന്റെ രണ്ടാമത്തെ ചിത്രവുമായി സംവിധായകന്‍ എത്തിയിരുന്നത്.
കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷം ജനപ്രിയ നായകന്റെതായി പുറത്തിറങ്ങിയ സിനിമ കൂടിയായിരുന്നു ശുഭരാത്രി. ശുഭരാത്രി ഇപ്പോഴും റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുകയാണെന്ന് അറിയുന്നു. അതേസമയം ശുഭരാത്രിക്ക് ശേഷമുളള സംവിധായകന്‍റെ പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ദിലീപിനൊപ്പമുളള സിനിമയുടെ വിജയത്തിന് ശേഷമാണ് സംവിധായകന്‍ പുതിയ ചിത്രവുമായി എത്തുന്നത്.

ശുഭരാത്രിക്ക് ശേഷം
ശുഭരാത്രിക്ക് ശേഷം മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തായ ഉദയകൃഷ്ണയ്‌ക്കൊപ്പമാണ് വ്യാസന്‍ കെപി ഒന്നിക്കുന്നതെന്ന് അറിയുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ഒരു റിയലിസ്റ്റിക് ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും അറിയുന്നു. ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു പ്രമേയം തന്നെയാണ് ഇത്തവണ സംവിധായകന്‍ പറയുന്നത്.

സംവിധായകന്റെ പുതിയ സിനിമ
അതേസമയം ചിത്രത്തിലെ നടീ നടന്മാരെക്കുറിച്ചുളള റിപ്പോര്‍ട്ടുകളൊന്നും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നില്ല. മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ രണ്ട് പേര്‍ ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുമെന്നും അറിയുന്നു. ശുഭരാത്രിക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ആല്‍ബിയാണ് ഇത്തവണയും സംവിധായകന്റെ പുതിയ ചിത്രത്തിനും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സിനിമയിലെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.

ദിലീപും അനു സിത്താരയും
അതേസമയം വ്യാസന്‍ കെപിയുടെ ശുഭരാത്രി മികച്ച അഭിപ്രായങ്ങളോടെ തിയ്യേറ്ററുകളില്‍ ഇപ്പോഴും മുന്നേറുകയാണ്. അനു സിത്താര ആദ്യമായി ദിലീപിന്റെ നായികാ വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ശുഭരാത്രി. വര്‍ക്ക് ഷോപ്പ് മെക്കാനിക്കായ കൃഷ്ണനായി ദിലീപ് എത്തുന്ന ചിത്രത്തില്‍ ഭാര്യ ശ്രീജയായിട്ടാണ് അനു സിത്താര വരുന്നത്. ഇത്തവണ ഒരു കുടുംബ ചിത്രവുമായിട്ടാണ് ജനപ്രിയ നായകന്‍ എത്തിയിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവ കഥ
ഒരിടവേളയ്ക്കു ശേഷം നടനും സംവിധായകനുമായ നാദിര്‍ഷയും ശുഭരാത്രിയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ദിലീപിനൊപ്പം സിദ്ധിഖും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജൂലായ് ആറിനായിരുന്നു ദിലീപിന്റെ എറ്റവും പുതിയ ചിത്രമായ ശുഭരാത്രി തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കിയുളള ഒരു ചിത്രമാണ് ശുഭരാത്രിയെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കാത്തിരിപ്പിനൊടുവില്‍ ധനുഷിന്റെ എന്നൈ നോക്കി പായും തോട്ട തിയ്യേറ്ററുകളിലേക്ക്! റിലീസ് ഡേറ്റ് പുറത്ത്


Click it and Unblock the Notifications











