twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മധുരപ്രതികാരത്തിന്റെ സംതൃപ്തിയുമായി ജോയ് മാത്യു

    By Lakshmi
    |

    നാല്‍പ്പത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക് തന്റെ ചിത്രമായ ഷട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നടനും സംവിധായകനുമായ ജോയ് മാത്യു. നേരത്തേ 2012ലെ സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ക്കായുള്ള മത്സരത്തില്‍ നിന്നും ഷട്ടര്‍ തഴയപ്പെട്ടതും അവാര്‍ഡ് നിര്‍ണയത്തിനെതിരെ ജോയ് മാത്യു രംഗത്തെത്തിയതുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു.

    അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ വിവാദത്തില്‍ സംവിധായകന്‍ ഡോക്ടര്‍ ബിജു ജോയ് മാത്യുവിനെതിരെ പരാതി നല്‍കുകയും മറ്റും ചെയ്യുകയും ചെയ്തിരുന്നു. വിവാദത്തിന്റെ ചൂടെല്ലാം തണുത്തിട്ട് കാലം കുറച്ചായെങ്കിലും അതിന്റെ അസ്വസ്ഥതകള്‍ ഇപ്പോഴും ജോയ് മാത്യുവിന്റെ മനസില്‍ നിന്നും പോയിട്ടില്ല.

    Joy Mathew

    അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക് ഷട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടതിനോടുള്ള ജോയ് മാത്യുവിന്റെ പ്രതികരണം കേള്‍ക്കുമ്പോള്‍ അത് മനസിലാകും. ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുത്തപ്പോള്‍ മധുരതരമായ ഒരു പ്രതികാരമായിട്ടാണ് തനിയ്ക്ക് തോന്നുന്നതെന്നാണ് ജോയ് മാത്യു പറയുന്നത്.

    കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്രമേളയിലേയ്ക്കും ഷട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളും സെന്‍സറിങ് പ്രശ്‌നങ്ങളും കാരണം അന്ന് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ ചിത്രം പ്രദര്‍ശിപ്പികുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്റെ ചിത്രം തഴഞ്ഞവരോടുള്ള മധുരതരമായ പകരംവീട്ടലായിട്ടാണ് ഞാനിതിനെ കാണുന്നത്- ജോയ് മാത്യു പറയുന്നു.

    English summary
    Actor/Director Joy Mathew said that it is a sweet revenge to all those who had rejected his movie from the national and state awards list
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X