ശ്വേത ബസുവിന് സിനിമയില്‍ അവസരം
ഹൈദരാബാദ്: അടുത്തിടെ വേശ്യാവൃത്തിക്കിടെ പിടിയിലായ ശ്വേത ബസു പ്രസാദിന് തന്റെ അടുത്ത സിനിമയില്‍ പ്രധാന റോള്‍ നല്‍കുമെന്ന് പ്രമുഖ സംവിധായകന്‍ ഹന്‍സാല്‍ മെഹ്ത. ശ്വേതയുടെ അഭിനയത്തെ പുകഴ്ത്തിയ ഹന്‍സാല്‍ മാധ്യമങ്ങള്‍ ശ്വേതയെ ലക്ഷ്യം വച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെയും പ്രതികരിച്ചു.
ശ്വേത മികച്ച അഭിനേത്രിയാണ്. മക്‌ദേയില്‍ അവര്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. തന്റെ അടുത്ത ചിത്രത്തില്‍ ശ്വേതയ്ക്ക് തീര്‍ച്ചയായും ഒരു റോള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ശ്വേതയ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. ശ്വേതയ്‌ക്കൊപ്പമുണ്ടായിരുന്ന പണക്കാരായ പ്രമുഖരുടെ പേരുകള്‍ എന്തിനാണ് ഒളിച്ചുവെക്കുന്നതെന്നും, അവരുടെ പേരുകളാണ് വെളിപ്പെടുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളിലൂടെ ശ്വേതയുടെ മോശം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ശ്വേതയെയും ബിസിനസുകാരെയും പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ടു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പേരുകേട്ട നടി ആയതുകൊണ്ടുതന്നെ ശ്വേതയുടെ പേര് മാത്രമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
ശ്വേതയ്‌ക്കൊപ്പമുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാത്തതിനെതിരെ സിനിമയ്ക്കകത്തും പുറത്തുമുള്ളവര്‍ പ്രതികരിച്ചു. ഒരു പെണ്‍കുട്ടിയെ എന്തിനാണ് മാധ്യമങ്ങള്‍ വേട്ടയാടുന്നത്. അവര്‍ക്കൊപ്പമുണ്ടായിരുന്നവരുടെ പേരുകളും പുറത്തറിയിക്കണെന്ന് പ്രമുഖ അഭിനേത്രി അതിഥി റാവു ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകളിലും ശ്വേതയെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതിനെതിരെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.


Click it and Unblock the Notifications











