ശ്വേതാബസു തിരക്കഥ എഴുതുന്നു
മുംബൈ: വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടെന്ന രീതിയില്‍ കുപ്രസിദ്ധി നേടിയ അഭിനേത്രി ശ്വേതാ ബസു തിരക്കഥാകൃത്താകുന്നതായി റിപ്പോര്‍ട്ട്. പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ഫാന്റം പ്രൊഡക്ഷനുവേണ്ടിയാണ് ശ്വേത പ്രവര്‍ത്തിക്കുകയെന്നാണ് വിവരം. അസിസ്റ്റന്റ് ഡയറക്ടറാകാനുള്ള അനുരാഗിന്റെ ക്ഷണം നിരസിച്ചതിനാല്‍ ശ്വേതയ്ക്ക് പുതിയ ഓഫര്‍ നല്‍കുകയായിരുന്നു.
വേശ്യാവൃത്തിക്ക് പിടിയിലാകും മുന്‍പ് 'റൂട്ട്‌സ്' എന്ന പേരില്‍ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തെക്കുറിച്ചു പഠനത്തിലും ഡോക്യുമെന്ററി തയ്യാറാക്കുന്നതിലും ശ്രദ്ധിക്കുകയായിരുന്നു ശ്വേത. ഈ ജോലി പൂര്‍ത്തിയായെന്നും അടുത്തുതന്നെ സിനിമയിലെത്തുമെന്നും ശ്വേത ഈയിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനുരാഗിന്റെ സിനിമയിലൂടെ സിനിമാ മേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്.

അതിനിടെ, ദേശീയ അവാര്‍ഡ് ജേതാവ് ഹന്‍സാല്‍ മേഹ്ത്ത തന്റെ ഡോക്യുമെന്ററി സിനിമയിലേക്ക് ശ്വേതയെ ക്ഷണിച്ചിരുന്നു. ശ്വേത സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചെന്നായിരുന്നു ഹന്‍സാല്‍ പറഞ്ഞിരുന്നതെങ്കിലും ശ്വേത ഇതേക്കുറിച്ച് വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല. വേശ്യാവൃത്തിക്ക് ശ്വേതയെ അറസ്റ്റു ചെയ്തപ്പോള്‍ ഏറ്റവും അധികം പിന്തുണച്ച വ്യക്തികൂടിയാണ് ഹന്‍സാല്‍.
ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നിന്നും വേശ്യാവൃത്തിക്ക് പിടികൂടപ്പെട്ട ശ്വേത അടുത്തിടെയാണ് മോചിതയായത്. തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള ശ്വേത ബാലതാരമായി ദേശീയ അവാര്‍ഡും നേടിയിരുന്നു. സിനിമയില്‍ അവസരം കുറഞ്ഞപ്പോഴാണ് അവര്‍ വേശ്യാവൃത്തിയിലേക്ക് നീങ്ങിയതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നെങ്കിലും അക്കാര്യം അവര്‍ നിരസിച്ചിരുന്നു.


Click it and Unblock the Notifications











