കുടുംബത്തിനുവേണ്ടി വേശ്യാവൃത്തി; വാര്‍ത്ത നിഷേധിച്ച് ശ്വേത
ഹൈദരാബാദ്: ഹൈദരാബാദിലെ പ്രമുഖ ഹോട്ടലില്‍ നിന്നും തന്നെ വേശ്യാവൃത്തിക്കിടെ പിടികൂടിയെന്ന വാര്‍ത്ത നടി ശ്വേതാ ബസു നിഷേധിച്ചു. പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ശ്വേത കഴിഞ്ഞദിവസം വീട്ടിലെത്തയശേഷം ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്നെ വേശ്യാവൃത്തിക്കിടെയാണ് പിടികൂടിയതെന്നും കുടുംബത്തിനുവേണ്ടിയാണ് താന്‍ വേശ്യാവൃത്തി ചെയ്യുന്നതെന്നുമുള്ള വാര്‍ത്ത അസംബന്ധമാണെന്ന് അവര്‍ പറഞ്ഞു. താന്‍ പോലീസിനോടോ മാധ്യമ പ്രവര്‍ത്തകരോടോ അത്തരം ഒരു കാര്യം പറഞ്ഞിരുന്നില്ല. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ആരാണെന്ന് തനിക്ക് വ്യക്തതയില്ലെന്ന് ശ്വേത വ്യക്തമാക്കി.

പോലീസ് കസ്റ്റഡിയില്‍ മാതാപിതാക്കളെ പോലും കാണാന്‍ കഴിയാതിരുന്ന താന്‍ എങ്ങിനെയാണ് മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുകയെന്ന് ശ്വേത ചോദിക്കു്‌നു. സിനിമ തനിക്ക് നല്ലതു മാത്രമാണ് നല്‍കിയത്. സിനിമയാണ് തന്നെ നശിപ്പിച്ചതെന്ന വാര്‍ത്ത തെറ്റാണെന്നും അവര്‍ പറഞ്ഞു. സിനിമയില്‍ സജീവമല്ലാത്ത താന്‍ മൂന്ന് വര്‍ഷമായി ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ജോലികളിലാണെന്ന് അവര്‍ വ്യക്തമാക്കി.
ഒരു അവാര്‍ഡ് ദാന ചടങ്ങിനായാണ് ഹൈദരാബാദിലെത്തിയത്. തിരിച്ചു പോകാനുള്ള ഫ് ളൈറ്റ് മിസ്സായതിനാല്‍ പരിപാടിയുടെ സംഘാടകര്‍ തന്നെയാണ് ഹോട്ടല്‍ മുറി ഏര്‍പ്പാടാക്കിയത്. എന്നാല്‍ അതേ ഹോട്ടലില്‍ റെയ്ഡ് നടത്തി തന്നെയടക്കമുള്ളവരെ വേശ്യാവൃത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് സശ്വേത അഭിമുഖത്തില്‍ അറിയിച്ചു.


Click it and Unblock the Notifications











