twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്വേത മേനോന് കാന്‍സറോ, മകളുടെ ഭാവി ഓര്‍ത്ത് ആകുലപ്പെടുന്നു, സിനിമയിലാണേ..

    By Rohini
    |

    ആരും തെറ്റിദ്ധരിയ്ക്കരുത്, കാന്‍സര്‍ എന്ന വിപത്ത് ശ്വേത മേനോന് ഒരിക്കലും വരാതിരിയ്ക്കട്ടെ. ശ്വേത കാന്‍സര്‍ രോഗിയായി ആഭിനയിക്കുന്ന കാര്യമാണ് തലക്കെട്ടില്‍ പരമാര്‍ശിച്ചിരിയ്ക്കുന്നത്.

    ജയറാം-മുകേഷ് കൂട്ടുകെട്ടിന് എന്തുപറ്റി, 90കളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന അഞ്ച് ചിത്രങ്ങള്‍, വീണ്ടും ഒരു ഒത്തുച്ചേരല്‍ ആഗ്രഹിക്കുന്നുണ്ട്!

    ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ശ്വേതയുടെ പുതിയ ചിത്രമാണ് വിശ്വാസപൂര്‍വ്വം മന്‍സൂര്‍. പരദേശി, ഗാര്‍ഷോം തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ പിടി കുഞ്ഞുമുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    ശ്വേതയുടെ കഥാപാത്രം

    ശ്വേതയുടെ കഥാപാത്രം

    സൈറ എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ശ്വേത മേനോന്‍ അവതരിപ്പിയ്ക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‍ അവതരിപ്പിയ്ക്കുന്ന മുംതാസ് എന്ന കഥാപാത്രത്തിന്റെ അമ്മയുമാണ്. ജീവിതത്തോട് പൊരുതുന്ന കഥാപാത്രമാണ് സൈറ.

    കഥാപശ്ചാത്തലം

    കഥാപശ്ചാത്തലം

    മുംബൈ ലഹളയെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ എത്തിപ്പെടുന്ന അമ്മയും മകളുമാണ് സൈറയും മുംതാസും. മുംബൈയില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ ശ്വേത മന്‍സൂര്‍ എന്ന ചെറുപ്പക്കാരനെയും അയാളുടെ അമ്മ ഫാത്തിബിയെയും കൂടെ കൂട്ടുന്നു. ഇവരുടെ രക്ഷകയാണ് സൈറ.

    കാന്‍സര്‍ വിപത്ത്

    കാന്‍സര്‍ വിപത്ത്

    മകള്‍ക്കൊരു നല്ല വരനെ കിട്ടാന്‍ വേണ്ടി കാത്തിരിയ്ക്കുകയാണ് സൈറ. അപ്പോഴാണ് കാന്‍സര്‍ എന്ന വിപത്ത് തന്നെ പിടിപെട്ട കാര്യം അറിയുന്നത്. ജീവിതം കൂടുതല്‍ കഷ്ടതയിലേക്ക് പോകുന്നു. തുടര്‍ന്നുള്ള കഥയാണ് സിനിമ എന്ന് സംവിധായകന്‍ പറഞ്ഞു.

    ഗൗതമിയും റോഷനും

    ഗൗതമിയും റോഷനും

    ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ മാത്യുവാണ് ടൈറ്റില്‍ കഥാപാത്രമായ മന്‍സൂറിനെ അവതരിപ്പിയ്ക്കുന്നത്. ഫാത്തിബി എന്ന അമ്മ വേഷത്തില്‍ ഗൗതമി അഭിനയിക്കുന്നു. 13 വര്‍ഷത്തിന് ശേഷം ഗൗതമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

    ഫെബ്രുവരയില്‍ ആരംഭം

    ഫെബ്രുവരയില്‍ ആരംഭം

    ഫെബ്രുവരി അവസാന ആഴ്ച ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിയ്ക്കും എന്ന് സംവിധായന്‍ പി ടി കുഞ്ഞു മുഹമ്മദ് അറിയിച്ചു.

    English summary
    In P T Kunju Muhammad's upcoming film Vishwasapoorvam Mansoor, Shweta Menon plays an elderly woman who loses her self-esteem, after being traumatised. She essays the mother to Prayaga Martin's character Mumtaz, reveals the director, who had previously helmed critically-acclaimed movies such as Paradesi and Garshom.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X