»   » സ്ത്രീത്വത്തിന്റെ കരുത്തുമായി ശ്വേത വീണ്ടും

സ്ത്രീത്വത്തിന്റെ കരുത്തുമായി ശ്വേത വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Swetha Menon
മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് വയനാട് ജില്ലയിലെ ഒരു കുഗ്രാമത്തില്‍ ഇടത്തരം കുടുംബത്തില്‍പ്പെട്ട ഒരു മുപ്പെത്തെട്ടുകാരി മരണപ്പെടുന്നു. സുമിത്ര എന്ന ഈ വീട്ടമ്മയുടെ അപ്രതീക്ഷിതമായ മരണം ബന്ധുക്കളിലും സുഹൃത്തുക്കളിലുമുണ്ടാക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശ്വേത മേനോന്‍ സുമിത്രയായി വേഷമിടുന്ന ഇത്രമാത്രം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടില്‍ ആരംഭിച്ചു.

വൈവിധ്യമാര്‍ന്ന സുമിത്രയുടെ വ്യക്തിത്വം തങ്ങളെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്ന് ഭര്‍ത്താവും മകളും തിരിച്ചറിയുന്നുത് അവളുടെ ആകസ്മികമായ മരണത്തിനുശേഷമാണ്. ട്രയാംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി.കെ സന്തോഷ്‌കുമാര്‍, എ.ഐ.ദേവരാജ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഇത്രമാത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ.ഗോപിനാഥാണ്.

പ്രശസ്ത എഴുത്തുകാരനായ കല്പറ്റ നാരായണന്റേതാണ് ചിത്രത്തിന്റെ കഥ. സുമിത്രയുടെ ഭര്‍ത്താവായ വാസുദേവന്‍ എന്ന കഥാപാത്രത്തെ ബിജുമേനോനാണ് അവതരിപ്പിക്കുന്നത് മകളായി മാളവികയും.

വയനാടിന്റെ പാശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് കെ.ജി.ജയനാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ജയ്‌സണ്‍ ജെ.നായരാണ് ഈണം നല്‍കുന്നത്. പി.കുഞ്ഞിരാമന്‍ നായരുടെ കവിതയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ജി.വേണുഗോപാല്‍, ഉണ്ണികൃഷ്ണന്‍, ചിത്ര എന്നിവരാണ് ഗായകര്‍.

നെടുമുടി വേണു, സിദ്ദിക്ക്, വി.കെ ശ്രീരാമന്‍, പ്രകാശ്ബാരേ, അനൂപ്ചന്ദ്രന്‍, ബബിത ഗൗഡര്‍, ഗായത്രി, കെ.പി.എ.സി ലളിത
തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങള്‍.

English summary
Shweta will be seen in an upcoming film Ithramathram with Biju Menon, the script and direction of which will be by K. Gopinathan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam